2009, ജനുവരി 15, വ്യാഴാഴ്‌ച

അനോഷിപ്പിന്‍ കണ്ടെത്തും

എഴുതി പരിചയം ഇലാത്തകൊണ്ടും കഥാപാത്രങ്ങളെ ഭാവനയില്‍ സ്രഷ്ടിക്കാന്‍ മാത്രം ഭാവന കൈവശം ഇലാത്തകൊണ്ടും ഞാന്‍ എഴുത്തുന്നതുമുഴുവനും എന്നെ കുറിച്ചും പിന്നെ എനിക്കു ചുറ്റും ഉള്ള എന്റെ ഈ ചെറിയ ലോകത്തെ കുറിച്ചും മാത്രമാണ്. അധികം ആയിട്ടുപറയാന് ഒന്നും തന്നെ ഇല്ലാത്ത, അല്ലെഖില്‍ അങ്ങനെ പറയത്തക്ക വലിയ സംഭവങ്ങള്‍ നിറഞ്ഞതല്ല എന്നു എനിക്കു പലപ്പോളും തോന്നിയിട്ടുള്ള എന്റെ ഈ കൊച്ചു ലോകത്തെ കുറിച്ചും പിന്നെ ഈ പാവം എന്നെ കുറിച്ചും ഇപ്പോ എന്തിന് പറയുന്നു എന്ന് നിങ്ങള്ക്കു തോന്നിയിരിക്ക്യാം. എന്ത് ചെയ്യാനാ കൂട്ടരേ , മനുഷ്യന്‍ ആയി ജനിച്ചില്ലേ? ആഗ്രഹങ്ങള്ക്കു കുറവു വല്ലതും കാണുമോ. അങ്ങനെ എഴുതാന്‍ എന്റെ മനസിലും ഒരു ആഗ്രഹം, വെറും ഒരു ആഗ്രഹം ആണോ ഇത് ഒരു അത്യാഗ്രഹം അല്ലേ?, കാരണം ഇതുവരെ ഒരു പുസ്തകം പോലും മുഴുവന്‍ ആയി വായിച്ചിട്ടിലാത്ത, ജീവിതത്തില് ഇതുവരെ ഒരു കഥ പോലും എഴുതാത്ത ഞാന്‍ എഴുതുക എന്നൊക്കെ പറഞ്ഞാല് അത് ഇത്തിരി അത്യാഗ്രഹം തന്നെ. ഇതൊന്നും അല്ലാതെ വേറെ ഒരു കാരണം കൂടിയുണ്ട്, നമുക്ക് മലയാളം ഗ്രാമ്മര്‍ അത്ര പിടിയില്ല എന്നുവച്ചാ ഇപ്പൊ ഇന്‍ഗ്ലീഷ് എടുത്ത് മറിച്ചുവക്കും എന്നല്ല ഞാന്‍ പറഞ്ഞു വരുന്നേ. മലയാളം പഠിക്കാന്‍ പോകേണ്ട സമയത്ത് നമ്മളെ സംസ്ക്രതം പഠിക്ക്യാന്‍ പറഞ്ഞു വിട്ടു, അങ്ങനെ അവസാനം ഉത്തരതില്‍ ഇരുന്നത് എടുത്തും ഇല്ലാ... കക്ഷത്തില്‍ ഇരുന്നതു പോവുകയം ചെയ്തു എന്ന പരുവത്തില്‍ ആയി നമ്മള്‍. അങ്ങനെയുള്ള നമ്മള്‍ എഴുതുബോള്‍ വരാവുന്ന തെറ്റുകുറ്റങ്ങള്‍ നിങ്ങള്‍ അങ്ങ് ക്ഷമിച്ചുകള മാഷേ...

എല്ലാ ആളുകള്‍ക്കും ദൈവം എന്തെഖിലും ഒരു കഴിവു തന്നിട്ടുണ്ടാകും അത് കണ്ടുപിടിക്കേണ്ടതു നമ്മുടെ പണിയാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട് ,ആരാ പറഞ്ഞേ എന്ന് എനിക്ക്യറിയത്തില്ല. അങ്ങനെ എന്റെ ഉള്ളില്‍ ഒളിച്ച് കളിക്കുന്ന ആ കഴിവ്വ് എന്താ എന്നുള്ള അനോഷണം തുടങ്ങിയതു ഞാന്‍ സ്ക്കൂള്‍ പഠനം തുടങ്ങിയപ്പോ ആണു. സംഭവം വളരെ നാടകിയം, ഒരു ദിവസം ടീച്ചര്‍ ക്ലാസ്സില്‍ വന്നത് ഒരു പുതിയ ആശയം തലയില്‍ വച്ചോണ്ടാണ്, ആഗസ്റ്റ് പതിനഞ്ജിനു പാടാന്‍ കഴവുള്ള പിള്ളേരെ കൊണ്ട് ദേശീയ ഗാനം കോറസായി പാടിപ്പിക്കണം അതിനു കഴിവുള്ള പിളേരെ കണ്ടു പിടിക്ക്യണം. താല്പര്യം ഉള്ളവര്‍ പേരുതരുക എന്നും പറഞ്ഞ് പുള്ളിക്കാരി പോയി. കൊള്ളാം നാമിന്റെ കഴിവ് കണ്ടുപിടിക്ക്യാന്‍ ഇനി ഒന്നും വേണ്ട, എന്നാപിനെ ഒരു കൈ നൊക്കം എന്നു നാം , ഒരു കൈ ആകണ്ട നമുക്ക് രണ്ടു ക്കൈയും നോകാം എന്നു ഗോവിന്ത്. ഗോവിന്ത് എ ന്റെ ബാല്യകാല ഫ്രണ്ടുക്കളില്‍ ഒന്നാമന്‍. പക്ഷെ ഇതു കാണാതെ പഠിക്ക്യണ്ടേ, അന്നു തന്നെ ഞങ്ങള്‍ രണ്ടും കൂടി പാട്ടു പഠിത്തം തുടങ്ങി.

എടാ പാട്ട് നനാവണം എന്‍ഖില്‍ നല്ലപോലെ സാധകം ചെയണം. പിന്നെ പാടുംബോ നിര്‍ത്തി നിര്‍ത്തി പാടണം.

സാധകോ... അതെന്താ സാധനം?

എടാ അതു രാവിലെ എഴുനേറ്റ് കുളത്തീ പോയി കഴുത്ത്ഉവരെ മുങ്ങി പാടിപടിക്യണം

അതു കൊളാലൊ... ആ സാധനം ചെയ്താ പാട്ട് നന്നാവോ?

പിന്നില്ലേ... നിനക്കറിയോ... യേശുദാസ് സ്ഥിരം വെള്ളത്തിലല്ലേ... അങ്ങനാ പുള്ളിക്കാരന്‍ വലിയ പാട്ടുകാരന്‍ ആയേ...

എന്നാ നമുക്കും... വെള്ളത്തീ കിടന്നു പാടാം, നമ്മുക്ക് അംബലക്കുള്ളത്തീ പോകാം..എടാ നീ എന്തിനാ നിര്‍ത്തി നിര്‍ത്തി പാടാന്‍ പറഞ്ഞേ?

എടാ അതു ശ്വാസം കിട്ടാനാ...നീ സര്‍ഗ്ഗം സിനിമാ കണ്ടിട്ടിലെ....

പിന്നെ സിനിമ അതും പറഞ്ഞ് വീട്ടിലേക്കു ചെന്നാ മതി, അമ്മ ഓടിക്കും.

പിറ്റേന്നു രാവിലെ തന്നെ ഞങ്ങളുടെ പാട്ടു പഠിത്തം തുഠങ്ങി, രണ്ടാളും കുളത്തീ മുങ്ങിയും, കിടന്നും, നീന്തിയും ഒക്കെ പാടികൊണ്ടിരുന്നു. ഒറ്റ ദിവസം കൊണ്ടു നീരും ഇറങ്ങി തൊണ്ടയും അടഞ്ഞു, ടീച്ചര്‍ പാടാന്‍ പറഞ്ഞപ്പോ എല്ലാരും പാടി ഞങ്ങള്‍ രണ്ടുപേര്‍ ഒഴിച്ച്, പതിനഞ്ചിന്റെ അന്നു ഞാന്‍ സ്ക്കൂളില്‍ പോകാതെ വീട്ടില്‍ പുട്ടുകൊടത്തില്‍ വെള്ളം തിളപ്പിച്ച് ആവിപിടിച്ചും കൊണ്ടിരുന്ന് പാടി. ഒരാഴ്ച്ച്ത്തെ നീരുവിഴ്ച് കാരണം ഞാന്‍ പിന്നെ പാട്ടു പഠിത്തം അവസാനിപ്പിചു, ഒളിഞ്ഞുകിടക്കുന്ന വേറെയും കഴിവുകള്‍ ഉണ്ടാകും അല്ലോ? ഇത് പോലെ കഷ്ട്ടപെടേണടാത്തവ, നമ്മുക്ക് അവയെ തപ്പിപിട്ക്യാം. അതിന്നു ഏറ്റവും ബെസ്റ്റ് പരുപാടി യാണ് സ്ക്കൂള്‍ ടേ, ഓട്ടം, ചാട്ടം, കസേര കളി , സ്പ്പൂണില്‍ നാരങ്ങാ വച്ച് ഓട്ടം , തവളച്ചാട്ടം, ചാക്കിന്റെ അകത്തുകയറിയുള്ള ഓട്ടം, മെഴുകുത്തിരി കത്തിച്ച് ഓട്ടം, പടം വര തുടങ്ങിയ ഒളിംബിക്സ് ഇനംങ്ങളില്‍ നാം പേരുകൊടുത്തു, അനുഭവം ഗുരു എന്നു പറയുന്നപോലെ ഇതവണ ഒന്നിനും മുന്‍ക്കൂട്ടി ഒരു തയാറെടുപ്പും നാം നടത്തിയില്ല . അതിനു ഗുണവും ഉണ്ടായി ഏതിങ്കിലും ഒക്കെ രണ്ടാം സ്ഥാനമോ, മൂന്നാം സ്ഥാനമോ നമുക്കു കിട്ടി ( ആന്നു കിട്ടിയ ടവറയും, സ്റ്റീല്‍ പാത്രവും ഒക്കെ അമ്മ ആര്‍ക്കെങ്കിലും എടുത്ത് കൊടുത്തോ ആവോ ). പടം വരയുടെ ഫലം വന്നപ്പോ ഞാന്‍ ശരിക്കും ഞെട്ടി, ദൈവമേ നീ എത്ര വലിയവന്‍ ഒന്നാം സ്ഥാനം എനിക്ക്. അന്നു മുതല്‍ ഞാന്‍ സ്കൂളിലെ ആസ്ഥാന വരക്കാരന്‍ ആയി. പിള്ളേരൊക്കെ എന്നോട് വന്നു, ഒരു പടം വരച്ചുതാ...ഒരു പടം വരച്ചുതാ എന്നു പറയുന്നു. ഞാന്‍ ഒരു സംബവം തന്നെ അല്ലെ. ഇതു വീട്ടില്‍ പറഞ്ഞപ്പോ അമ്മക്കു ഒരു അനക്കവും ഇല്ല,

എടാ ഇതു നിന്റെ രക്തത്തില്‍ ഉളള താ നിന്റെ പിതാസ്രീ വലിയ വരക്കാരനാ...

അതു ശരി എന്നിട്ട് പിതാസ്രീ ഒരു കോഴിമുട്ടയുടെ പടം വരച്ചു ഞാന്‍ കണ്ടിട്ടില്ലലോ?

പണ്ടു പിതാസ്രീ ക്കു ഒരു അട്വര്‍ട്ടയ്സിഗ് കോബനി ഒക്കെ ഉണ്ടായിരുന്നു. അന്നു കൊറെ വരക്കുമായിരുന്നു, നീ ജനിക്കുന്നതിനുമൊബേ അതു പുട്ടി. പിന്നെ അങ്ങനെ വരക്ക്യാറില്ല.

എന്തായലും ഞാന്‍ ജനിക്കുന്നതിനു മുബേ അതു പൂട്ടിയതു നന്നായി, ഇല്ലേ ഞാനാ അതു പൂട്ടിച്ചേന്ന് പറഞ്ഞേനേ...

പിന്നെ നമ്മളെ വര പഠിപ്പിക്യാന്‍ കൊണ്ടു പോയി ചേര്‍ത്തു, പക്ഷേ ആ പഠിപ്പ് അധികം കൊണ്ടു പോകാന്‍ തല വര സമതിച്ചില്ല. ഹൈസ്ക്കൂളില്‍ ചേര്‍ന്നപ്പോ അതു നിര്ത്തി, പിന്നെ സ്വയം പഠിപ്പായി. അവിടെയും നാം തന്നെ വരക്കാരന്‍, എത്ര പെണ്‍കൊടികളുടെ മുഖം നാം ഫോട്ടൊ നോക്കി കാന്‍ വാസിലാക്കി കൊടുത്തു. ആ ജില്ലയില്‍ എവിടെ ഒക്കെ വരപ്പുണ്ടോ അവിടെ ഒക്കെ നാമും ഉണ്ട് എന്നായി, പത്താം ക്ലാസ്സ് ആയപ്പോ വരപ്പു മുഴുവനായും നിന്നു. പിന്നീട് കോളേജില്‍ പഠിക്കുംബോ ഞാന്‍ ഒരു പെണ്‍ കുട്ടിയുടെ ചിത്രം കൂടി വരച്ചിട്ടുണ്ട് പക്ഷേ അതിനു എനിക്ക് ഫോട്ടോ ആവശ്യമായി വന്നിട്ടില്ല.(അതിനെ പറ്റി ഇപ്പൊ പറയത്തില്ല).

ഉള്ളിലെ മറ്റു കഴിവുകളെ എങ്ങനെ പുറത്ത് കൊണ്ടു വരാം എന്നു നാം ഇങ്ങനെ കൂലംകഷമായി ആലോച്ചിരിക്കുംബോള്‍ ആണ് വിജയലക്ഷ്മി ടീച്ചര്‍ ഒരു നാടകത്തിന്റെ പ്ലാനുമായി വരുന്നെ. എന്നാ പിന്നെ അതും പരീക്ഷിക്ക്യം , പക്ഷെ ഒരു പ്രശ്നം നാടകം സംസ്ക്രതത്തില്‍ ആണ് , അതു കാണാപാഠം പഠിക്ക്യണം, അതും അല്ല ഞാന്‍ നാടകം തുടങ്ങുന്നതൊട്ട് അവസാനം വരെ സ്റ്റേജില്‍ തന്നെ യാണ് അതുകൊണ്ട് ഇടക്കു പുറത്തു വന്നു ടയലോഗ്ഗ് നോക്കാനും പറ്റത്തില്ല. എന്തെങ്കിലും തെറ്റു പറ്റിയാല്‍ തന്നെ മുന്നില്‍ ഇരിക്കുന്ന ജട്ജിനലാതെ ആര്‍ക്കും അതു മനസിലാവില്ല എന്നുളള തുകൊണ്ടും കുറച്ചു ധൈര്യം എനിക്ക് കിട്ടി. പ്രാക്ട്ടീസിഗ് കലശലായി മുന്നോട്ട് പോയി, ആ പേരും പറഞ്ഞ് ക്ലാസ്സില്‍ നിന്നും പലതവണ മുങ്ങിയും നാം ക്ലാസ് ഉണ്ട് എന്നു പറഞ്ഞ് നാടക പ്രാക്ട്ടീസിഗില്‍ നിന്നും മുങ്ങിയും നാം സമയം യഥാ ഉലസിച്ചു. ഒടുവില്‍ നാടകം തുടങ്ങാറായി ആകെ മൊത്തം ഒരു വിറയല്‍, നാടകം കാണാന്‍ ആരും കാണത്തിലാ എന്ന പ്രത്തീഷ തെറ്റിച്ചുകൊണ്ട് മുന്നില്‍ ഒരു ഉല്‍സവത്തിന്റെ ആളുകള്‍. പിടിച്ച് വച്ചിരുന്ന കംബളീറ്റ് ധൈര്യം ശ്യൂം എന്നും പറഞ്ഞ് പോയി. ഒന്നും നോക്കിയില്ലാ ... സ്ക്രിപ്പ്റ്റില്‍ നിന്ന് മറന്ന്‍ പോകാന്‍ സാദ്യത യുള്ള ബാഗങ്ങള്‍ എടുത്ത് ഒരു ചുവന്ന ഷാളില്‍ തീരുകി വച്ചു. ഞാന്‍ ഒരു രാജാവിന്റെ വേഷത്തില്‍ ആണു നാടകത്തില്‍, മഹാഭാരതം സീരിയലില്‍ ഭീഷമര്‍ നില്‍ക്കുന്നപോലെ വലിയ കിരീടം ഒക്കെ വച്ച് വലിയ മാലയും, രാജാവിന്റെ വേഷവും ഒക്കെ ആയി. ഷാള്‍ ഇടത് തോളിലൂടെ യിട്ട് വലത്തുകയില്‍ ഒന്നു ചുറ്റിവലിചു ഞാന്‍ ദൈവത്തെ വിളിച്ചോണ്ട് സ്റ്റേജിലേക്കു കയറി. നാടകം അരങ്ങ് തകര്ക്കുന്നു, ഞാന്‍ മാത്രം അവിടെ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ഓടുന്നു. നാടകം കഴിയാന്‍ ഇനിവെറും രണ്ട് സീന്‍ കൂടി , എന്റെ മുന്നില്‍ നിക്കുന്ന് മഹാന്‍ ഒരു സ്ത്രീ വേഷത്തിലാണ് , പുളികാരന്‍ സംങ്കടം പറഞ്ഞു കരയുന്നു. അടുത്തത് എന്റെ ടയലോഗ് ആണു പക്ഷെ ഞാന്‍ ആ ടയലോഗ് മറന്നു പോയിരിക്ക്യന്നു. ഈ ഭാഗം ഞാന്‍ കയില്‍ വച്ചിട്ടും ഇല്ല. ദൈവമെ ഈ സംങ്കടം ഞാന്‍ ആരോടു പറഞ്ഞ് കരയും. ഞാന്‍ രാജാവിന്റെ ഭാവം കളയാതിരിക്യാന്‍ പെടാപാട് പെടുകയണ്, ഞാന്‍ ജടജ്സ്നെ ഒന്നു നോക്കി, അവരെല്ലാം എന്റെ മുഖത്തു തന്നെ നോക്കി ഞാന്‍ ഏത് ഭാവം ആണു ഇപ്പൊ പുറത്ത് വരുത്താന്‍ പോകുന്നത് എന്ന്‍ ആകാംഷയോടെ നോകി ഇരിക്കുവാ. മുന്നില്‍ നിക്കുന്ന സ്ത്രീ വേഷം എന്നെ നോക്കി എന്തൊകയൊ പിറുപിറുക്കുന്നു. ഹയ്യടാ,, അതെന്റെ ടയലോഗ് അല്ലെ... പക്ഷെ ഒന്നും വ്യക്തമായി കേള്‍ക്കുന്നില്ല. പെട്ടെന്ന് ഒരു ഐടിയാ, ആന്‍ ഐടിയ ക്യാന്‍ ചേയ്ജ് യുവര്‍ ലൈഫ് എന്നല്ലെ? ഞാന്‍ സമയം കളഞ്ഞില്ല , ഇനി നിന്നാ ചിലപ്പൊ സംഗതി പുറത്താകും. ഞാന്‍ മുഖത്ത് കുറച്ച് സംഗടം വാരിത്തേച്ച് പതുകെ അടുത്ത് ചെന്നു, ടയലോഗ് കിട്ടിയപ്പൊ നടത്തം അവിടെ നിര്‍ത്തി സദസിനു നേരെതിരിഞ്ഞ് എന്റെ വലത് കൈ ഉയര്‍ത്ത് പിടിച്ചു, അവന്‍ കരച്ചിലു നിറ്ത്തി. അവന്‍ മാത്രമല്ല സദസു മുഴുവന്‍ ശ്മശാന മൂകത. മുഖത്ത് കിട്ടാവുന്നത്ര ദേഷ്യം വാരിവലിച്ചിട്ട് വലത് കൈ സദസിന് നേരെ ചൂണ്ടി ഉച്ച്ത്തി ഞാന്‍ എന്റെ അവസാന ട്യലോഗ് പറഞ്ഞു. ( ആ ട്യലോഗ് എന്താ എന്നു ചോദിക്ക്യരുത് , അത് ഞാന്‍ മറന്ന് പോയി.). കര്‍ട്ട്ന്‍ വീഴുബോളും സദസില്‍ കൈയടി ഞാന്‍ കേട്ടിരുന്നു. പിറ്റേന്ന് സ്കൂളില്‍ ചെല്ലുബോ എങ്ങനെ ടീച്ചറെ ഫെയ്സ് ചെയും എന്ന് ഓര്‍ത്ത് അന്നു ഞാന്‍ ഒര്‍ങ്ങിയില്ല. പക്ഷെ അവിടെയും ദൈവം നമ്മളെ തോല്പ്പിചു കളഞ്ഞു, ചെന്ന് കയറിയ ഉടന്നെ അസംബ്ലിയില്‍ കേട്ട വാറ്ത്ത " സംസ്ക്രത നാടകം ഒന്നാം സമ്മാനം നമ്മുടെ നാടകത്തിന്. മികച്ച നടന്‍ - ഉണ്ണി ". ദൈവമേ നീ എത്ര വലിയവന്‍. കാലം കൊറെ കഴിഞ്ഞു പക്ഷെ ഇപ്പൊഴും ഉണ്ട് അഭിനയം, ജീവിതം എന്ന നാടകതില്‍ പല വേഷങ്ങള്‍ കെട്ടി നിങ്ങളില്‍ ഒരാളായി ഞാനും.


ഉണ്ണി ഹൈദ്രാബാദ്

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, ജനുവരി 17 2:59 AM

    I like to read this kind of stories, the real stories of life. Pleas make it short and post it as separate stories.

    Congrats!!!

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗ്ഗ് എഴുതി അധികം പരിചയം ഇല്ലാത്തതു കൊണ്ടു ഇത്തിരി വലുതായി പോയി, ഇനി എഴുതും ബോള്‍ അതു തീര്‍ച്ചയായും പരിഗണിക്കുന്നതാണ്. കമന്റിനു വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ