2009, ജനുവരി 2, വെള്ളിയാഴ്‌ച

കമ്പ്യൂട്ടര്‍ വല്കരണവും ഞാനും


ചായ കട രാവിലെ മുതല്‍ തുറന്നു മലതി വച്ചിട്ടുണ്ട് എന്ഖിലും ഒരു വായനോകി പോലും ആ വഴിക്ക് വരുകയോ ഒരു ചായ വാങ്ങി കഴിക്കയോ ചെയ്തില്ല. ഇങ്ങനെ പെട്ടിയില്‍ കമന്റ് വീഴാതെ ഇരുന്നാല്‍ ഞാന്‍ തുറന്നതിലും വേഗത്തില്‍ ഈ സഭ്രംബം അടച്ചു പൂട്ടി താകോല്‍ വീട്ടില് കൊണ്ടുപോകേണ്ടി വരും എന്ന് മനസിലാകിയപോള്‍ സഹായത്തിന്നു ഒരു ആളെ വച്ചിട്ട് ഇതു വരെ പറഞ്ഞു വിടാത്ത എന്റെ കമ്പനിയില്‍ പിന്നേം കോടന്‍ തീരുമാനിച്ചു. പക്ഷെ ആരെ പിടിച്ചു നിര്‍ത്തും, അതാണ് ചോദ്യം. വല്ലവനേം പിടിച്ചു നിര്‍ത്തിയാല്‍ പിന്നെ കട പോയിട്ട് ചായേടെ പിട്ട് പൊള്ളും കാണില്ല , പിന്നെ നാട്ടുകാര്‍ ചിലപോ എന്റെ പുറത്തു ചെണ്ട മേളം നടത്തും. അത് കൊണ്ടു പറ്റിയ ഒരാളെ കിട്ടുന്നത് വരെ ചായ കട രാത്രി മാത്രം മതി എന്ന് തീരുമാനിച്ചു. രാത്രിയകുമ്പോള്‍ ഉള്ളിലുള്ള വലയില്‍ (ഇന്റര്നെറ്റ്) മീന്‍ പിടിക്യാന്‍ വരുന്ന പയ്യന്‍ മാരോ, രാത്രി മുഴുവന്‍ കുത്തിയിരുന്ന് ചാറ്റാന്‍ വരുന്ന ചാത്തന്‍ മാരോ അല്ലെങ്കില്‍ വലയില്‍ ഊട്ടയുണ്ടാകി അതില്‍ കൂടെ മീന്‍ പിടിക്കുന്ന ഏതെങ്കിലും അവന്‍ മാര്‍ ഇവിടെ വന്നെകില്‍ ആയി പെട്ടിയില്‍ രണ്ടു കമന്റ് വീനെന്കില്‍ ആയി.



അങ്ങനെ പിറ്റേന്ന് അതിരാവിലെ വൈകി എഴുനേറ്റു ( രാത്രി ചായ കടയില്‍ അല്ലാരുന്നോ ) കുളിച്ചു കുട്ടപനായി ഓഫീസിലെക് വച്ചു പിടിച്ചു. സമയം നന്നേ ലേറ്റ് അയത്ങു കൊണ്ടു ഇന്നു ഫാസ്റ്റ് ബ്രേക്ക് ഇപ്പൊ ചെയണ്ടാന്നു വച്ചു ഓഫീസിലെ എത്തി. ഇന്നിനി ബ്രേക്ക് ഫാസ്റ്റും ലന്ച്ചും ഒന്നിച്ചാകാം ( ബ്രന്ച്ച് ). സമയം പത്തു കഴിഞ്ഞപോളെകും എന്റെ ഉള്ളു കത്തി തൊടങ്ങി, നേരെ കാന്റീനില്‍ പോയി ഒരു കാപ്പി കുടിച്ചു, വെറുതെ കിട്ടുന്നതല്ലേ ഒന്നും കൂടി എടുത്തു മോന്തിയിട്ട്‌ സീറ്റില്‍ വന്നിരുന്നു. ഇനനാന്നെ എല്ലാ മഹന്‍ മാരും മഹതികളും ലീവ് എടുത്തു വീട്ടില്‍ പോയിരികുവ, ഞങ്ങള്‍ ആകെ കുറച്ചു പേരുമാത്രമെ ഉള്ളു. സമയം ഒന്നായപോളെകും ഞാന്‍ വീണ്ടും കാന്റീനില്‍ എത്തി. ബട്ട് നോ രക്ഷ, അര മണികൂര്‍ കൂടും തോറും ഞാന്‍ കാന്റീനില്‍ പോയി നോകുനുണ്ട് പക്ഷെ ലഞ്ചിന്റെ സെറ്റപ്പ് ഒന്നും കാണുന്നില്ല. പിന്നെ സെക്യൂരിറ്റി പറയുമ്പോള്‍ ആന്നു ഞാന്‍ കാര്യം അറിയുന്നത്. ഇന്നു കൂടുതല്‍ പേരു ലീവ് ആയതിനാല്‍ കാന്റീന്‍ ഇന്നു ഓഫ് ആന്നു എന്ന്. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ മെയില് ചെയുന്ന എച്ച് ആര്‍ എന്താ ഇതിന്‍ മെയില് ചെയഞ്ഞേ ആവോ. എച്ച് ആര്‍ ലെ എല്ലാ സാറും മാര്‍ക്കും നല്ലത് വരുത്തനെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു ഞാന്‍ ഓഫീസിന്റെ പുറത്തിറങ്ങി. ഇതിന്റെ ഏഴ് പോയിട്ട് പതിനല്ല് അയലകത് പോലും ഒരു ഹോട്ടല്‍ ഇല്ല. പിന്നെ ആകെ ഉള്ളത് ഒരു ബജി കടയാണ്, ബജി എങ്കില്‍ ബജി. ഞാന്‍ ഒരു പ്ലേറ്റ് ബജി വാങ്ങി കടകാരന്‍ തന്ന ഏതോ ഒരു കറി കൂടി അടിച്ചു. മോശം പറയരുതല്ലോ നല്ല ഒന്നാന്തരം ബജി. നാട്ടിലെ മുളക് വട പോലെ നല്ല സ്വാത്.





പണ്ടു കോളേജില്‍ പഠിക്കുന്ന സമയത്തു ഞാന്‍ സ്ഥിരമായി ബജി കഴിച്ചിരുന്നു, നല്ല വേരയ്ട്ടി ഉള്ള ബ്ജികള്‍ മുട്ട ബജി, മീറ്റ് ബജി, ബ്രാഡ് ബജി, ഒനിണ്‍ ബജി, വാഴക്യ ബജി, പൊട്ടറ്റോ ബജി എനിങ്ങനെ ഒരുപാടു തരം ബ്ജികള്‍. കോളേജിലെ അവസാന വര്ഷം ആയപോളെകും കൈയില്‍ കുറച്ചു ജോര്‍ജ് കുട്ടി വേണ്ണം, സ്വന്തമായി കുറച്ചു പണം കയില്‍ വേണം എന്നോകെ മനസ്സില്‍ തോനിയ പിന്നെ എന്താ ചെയ്യാ. അങ്ങനെ ഞാന്‍ ഒരു പാര്‍ട്ട് ടൈം ജോലി ട്രൈ ചെയ്തു തുടങ്ങി. അന്നേ ചായ കട തുടങ്ങിയാല്‍ മതിയാരുന്നു, എന്നാ ചെയാന തോന്നിയില്ല, തോന്നിയിരുന്നെ ഞാന്‍ ഇപ്പൊ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ എം ടി ആയേനെ.



കയില്‍ ഒരു ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ അസ്സേംബി എന്നും പറഞ്ഞു ഒരു സര്‍ട്ടിഫിക്കറ്റ് ഇരിപ്പുള്ള കാര്യം അപ്പോള്ളന്‍ കത്തിയത്. പിന്നെ ഒട്ടും അമാന്തിച്ചില്ല ഒറപ്പിച്ചു ഇതു തന്നെ പറ്റിയ പണി. ഫുള്‍ ടൈം വര്ക്ക് ഇല്ല ഓര്‍ഡര്‍ അനുസരിച്ച് വര്ക്ക് വീട്ടില്‍ ഇരുന്നു ചെയ്യാം. അന്ന് മുഴുവന്‍ ആരെകൊണ്ടോകെ കമ്പ്യൂട്ടര്‍ വാങ്ങി പിക്യാം എന്ന ചിന്ത ആയിരുന്നു. കോളേജിലെ പിള്ളേരോട് പറയണം, സിറ്റി യിലെ സൂപ്പര്‍ മാര്‍കെട്ടുകളില്‍ ഒന്നു കാന്‍വാസ് ചെയ്യണം, പിന്നെ അടുതുള വീടുകള്‍ , ചെറിയ കടകള്‍ എല്ലാം, ഹൊ അടുത്ത ഒരു വര്ഷം കൊണ്ടു എല്ലാ വീട്ടിലും ഒരു കമ്പ്യൂട്ടര്‍ എന്ന എന്റെ സ്വപ്നം ഓര്ത്തു ഞാന്‍ കുളിര് കൊണ്ടു.ഒത്താല്‍ ഒരു അന്ചെണം എങ്കിലും ഒരു മാസം അസംബ്ലി ചെയ്യണം. മാസം ചെലവു എല്ലാം കഴിഞ്ഞു ഒരു പതിനായിരം രൂപ സേവിങ്ങ്സ്. എന്റെ കര്‍ത്താവെ നീ എത്ര വലിയവന്‍. ഒരു ബൈക്ക് വാങ്ങണം, പിന്നെ കോളേജില്‍ പോകാന്‍ ബസിലെ ഇടികൊള്ളണ്ടല്ലോ, പിന്നെ കമ്പ്യൂട്ടര്‍ കൊണ്ടുപോകാനും മറ്റും എളുപം അതാണല്ലോ

ആദ്യത്തെ മാസം അഞ്ചു പോയിട്ട് ഒരണ്ണം പോലും ഓര്‍ഡര്‍ കിട്ടിയില്ല, പിന്നെ സമാധാനിച്ചു തുടകം അല്ലെ ആളുകള്‍ ഒക്കെ അറിയണ്ടേ, പിന്നെ നല്ല രിയ്തികു പരസ്യം കൊടുത്തു തുടങ്ങി. മനോരമയുടെ ഫ്രന്റ്‌ പേജില്‍ വലിയ കൊള്ളത്തില്‍ കളര്‍ ഫോട്ടോ സഹിതം കൊടുക്കാന്‍ കയില്‍ കാശില്ലാത്ത തു കൊണ്ടു ഏറ്റവും ഫല പ്രദമായ മറ്റൊരു വഴി കണ്ടു പിടിച്ചു. മൌത്ത് ആട്സ് , കാണുന്നവരോടൊക്കെ നമുക്ക് കമ്പ്യൂട്ടര്‍ ബുസിന്നെസ്സ് ആണ് അണ്ണന് വേണമെകില്‍ എന്നോട് പറഞ്ഞ മതി. വലിയ കട കളില്‍ പോയ അവന്‍ മാര് പറ്റിര് കാണിക്കും. അങ്ങനെ പറഞ്ഞു പറഞ്ഞു ആളുകള്‍ എന്നെ കണ്ടാല്‍ ഇങ്ങോട്ട് പറഞ്ഞു തൊടങ്ങി, ഇപ്പൊ വേണ്ടടാ ... ഞാന്‍ ഒന്നു ആലോചിക്യട്ടെ ... അതോകെ വലിയ പണിയാട.. പക്ഷെ ഒടുവില്‍ ഒരു ഓര്‍ഡര്‍ കിട്ടി. ഞാന്‍ പറഞ്ഞ ദിവസം രാവിലെ തന്നെ പാര്‍ട്സ് വാങ്ങാന്‍ ഉള്ള അഡ്വാന്‍സ്‌ മണി വാങ്ങാന്‍ അവിടെ ചെന്നപ്പോള്‍ ആണ് കാര്യത്തിന്റെ കിടപ് മനസിലായെ. കമ്പ്യൂട്ടര്‍ വാങ്ങുന്ന പുള്ളിക് അതിന്റെ ചുക്കും ചുണ്ണാമ്പും അറിയില്ല എന്നും. ഞാന്‍ ഏത് കോണ്‍ഫിഗറേഷന്‍ ആണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അങ്ങേനെഒന്നും ഇല്ല, ഇന്നലെ ടി വി ല് കണ്ടമാതിരി മതി വലിയ ടി വി പോലെ ഉള്ളത് വേണ്ണം എന്നും പറഞ്ഞു. എന്റെ കയില്‍ ഉണ്ടായിരുന്ന ഫയല്‍ ല് ഞാന്‍ എല്ലാ കമ്പനി കളുടെയും കോണ്‍ഫിഗറേഷന്‍ നും ഫോടോസും സൂഷിച്ചിരുന്നു, പുള്ളി കാരന്‍ കണ്ടത് കൊമ്പക് ന്റെ പതിനേഴു ഇന്ച്ചു മോണിറ്റര്‍ അന്ന് എന്ന് എനിക്ക് മനസിലായി. ഞാന്‍ അപ്പൊ തന്നെ ഓണ്‍ലൈന്‍ ല് വിളിച്ചു പതിനേഴു ഇന്ച്ചു മോണിറ്റര്‍ ഉണ്ട് എന്ന് ഉറപ് വരത്തി അപ്പൊ തന്നെ ബുക്ക് ചെയ്തു.കമ്പ്യൂട്ടര്‍ അസംബ്ലി ചെയ്തു പറഞ്ഞ ദിവസത്തില്‍ തന്നെ അത് ഡെലിവറി ചെയ്തു. ഇതു വരെ സ്മൂത്ത് ആയിരുന്ന കാര്യങ്ങള്‍ കൊഴയുന്ന തു പിന്നെയന്നു. അന്ന് രാത്രി പത്തു മണി ആയപോല്ലെകും പുള്ളികാരന്‍ എന്നെ വിളിച്ചു പറഞ്ഞു കമ്പ്യൂട്ടര്‍ വര്ക്ക് ചെയുനില്ല എന്ന്. ഞാന്‍ നാളെ വരാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ദിവസവും എനിക്ക് അവിടെ പോകേണ്ട സ്ഥിതി ആയി, ഓരോ ചെറിയ കാര്യത്തിനും എന്നെ വിളിക്കും, കമ്പ്യൂട്ടറില്‍ നിന്നും ബീപ് സൌണ്ട് വരുന്നു , കുറച്ചു നേരം കഴിഞ്ഞ സ്ക്രീനില്‍ ഒരു പന്ത് ഓടികളികും. വിളി കൂടി വന്നപോ ഞാന്‍ പറഞ്ഞു ചേട്ടാ ഒരു മാസത്തെ കമ്പ്യൂട്ടര്‍ ക്ലാസ്സ് ഉണ്ട് ഒന്നു പോകരുതോ എന്ന്, എവിടെ പോകാന്‍ ഇതു എന്നേം കൊണ്ടേ പോകു. ഇതിനിടയില്‍ ഞാന്‍ ഈ ബിസിനസ്സ് നിര്ത്തി, ആറു മാസം കൊണ്ടു ആകെ വിറ്റത് ഒരു കമ്പ്യൂട്ടര്‍ അതും ഇങ്ങനെ. എന്റെ നാടിന്റെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ വല്കരണം എന്ന സ്വപ്നം ഞാന്‍ അങ്ങനെ എന്നെന്നെകും ആയി ഉപേക്ഷിച്ചു . അതിന് വേറെ ഒരു കാരണം കൂടിയുണ്ട് എനിക്ക് ആ സമയത്തു ഒരു സോഫ്റ്റ് വരെ കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി കിട്ടി. കോളേജ് കഴിഞ്ഞു ആറു മുതല്‍ രാത്രി പത്തു മണി വരെ, സ്വസ്ഥം മാസം മൂവായിരം രൂപ സമ്പളം ഞാന്‍ ഹാപ്പി. ഇവിടെ നിന്നു രാത്രി മടങ്ങുമ്പോള്‍ ആന്ന്‌ ഞാന്‍ പറഞ്ഞ ബജി ഫെസ്റ്റ്. രാത്രി ചാറ്റല്‍ മഴയത്ത് എണ്ണയില്‍ നിന്നും ചൂടോടെ കോരിയെടുത്ത ആ ബജി യുടെ സ്വാത് . ഹൊ എത്ര മനോഹരം വീണ്ടും അത് പോലെ ഒരു ബജി കടയില്‍ നിന്നു ബജി കഴിച്ചു ഇറങ്ങുമ്പോള്‍ എന്റെ മനസ് ഇന്നലെകളെ തിരയുകയായിരുന്നു.

1 അഭിപ്രായം: