2009, ജനുവരി 19, തിങ്കളാഴ്‌ച
കെമിസ്റ്റ്ട്രീ ലാബ്ബിലെ പരീക്ഷണങ്ങള്‍ : ഒരു ഓര്‍മ്മകുറിപ്പ്
അങ്ങനെ റിസള്‍ട്ട് വന്നു, ഇനി ഇപ്പൊ ഇന്റെര്‍ന്നു പോണം പക്ഷേ എതു ഗ്രൂപ്പാ എടുക്കാ?. ഈ പാറ്റേനേം തവളേനേം കീറിമുറിക്കുന്ന പണി നമ്മുക്ക് പറ്റത്തില്ല, പകരം വല്ല കോഴിയോ മറ്റോ ആണെ ഒരു കൈ നൊക്കാം അതാകുംബോ നല്ല എക്സ്പ്പീരിയന്‍സ് ആണല്ലോ. പിന്നെ നോക്കീട്ട് ആകെ മാക്സ് കബ്യൂട്ടര്‍ പിന്നെ മാക്സ് ഹോം സയന്‍സ്, ഇതില്‍ ഏതായാലും കൊഴപ്പമില്ലാ. എനിക്ക് കബ്യൂട്ടറില്‍ ഉള്ള മുന്‍ കാല പരിചയം വച്ചും ( അതു ഞാന്‍ പറഞ്ഞലോ, പക്ഷെ ശരിക്കുള്ള കാര്യം വീട്ടുകാര്‍ക്ക് അറിയത്തില്ലലോ. ) ഭാവിയില്‍ മകന്‍ ഒരു കബ്യൂട്ടര്‍ എഞ്ജിനീയര്‍ ആയാലോ എന്നൊക്കെ സ്വപ്പനം കണ്ടു നമ്മേ ആഗ്രൂപ്പില്‍ കയറ്റി.
ക്ലാസ്സ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ക്ലാസ്സിന്റെ അകത്തിരുന്നു മടുത്തു, പിന്നെ ഇടക്കിടെ നാം പുറത്തു നിന്നായി പഠിപ്പ്. അതിനു ഞങ്ങളേ സഹായിച്ചത് കെമിസ്റ്റ്ട്രീ ടീച്ചറാണ്. പണ്ടേ എന്തോ കെമിസ്റ്റ്ട്രീന്നു പറയണസാധനം നമ്മുടെ തലയില്‍ കേറത്തില്ല, ടീച്ചര്‍ ക്ലാസില്‍ വരുന്നു ചോദ്യോത്തര പരുപ്പാടി ആരംഭിക്കുന്നു ഞങ്ങള്‍ ഓരോരുത്തരായി പുറത്തു പോകുന്നു. പിന്നെ പിന്നെ ടീച്ചര്‍ വരുന്നതു കാണുബോഴേക്കും ഞങ്ങള്‍ പുറത്തേക്ക് എഴുനെള്ളാന്‍ റെഡിയായി നില്‍ക്കും. നമ്മുടെ അടുത്ത പേടി സ്വപ്പനം ആണു ലാബ്ബ്, ക്ലാസ്സില്‍ കയറിയാല്‍ അല്ലെ വല്ലതും പടിക്ക്യാന്‍ പറ്റത്തുള്ളു. ലാബില്‍ കയരുന്നതിനു മുബ്ബ് ഒരു പത്തുമിനിട്ട് പുറത്തു നിന്ന് പ്രാര്‍ത്ഥന പതിവാണു, വേറേയൊന്നുമല്ല ഇന്നെ ങ്കിലും ആ സാള്‍ട്ട് എനിക്കു മനസിലാക്കി തന്നെ ദൈവമേ, ഒരു ട്ടെസ്റ്റൂബ്പോലും പൊട്ടിക്ക്യാന്‍ ഇടവരുത്തല്ലെ. പക്ഷെ ദൈവാനുഗ്രഹം കൊണ്ടു ഇതു വരെ ഞാന്‍ ഒരു റ്റെസ്റ്റ് പോലും നേരാം വണ്ണം ചെയ്തിട്ടില്ല എന്നാല്‍ ധാരാളം പെപ്പറ്റും റ്റെസ്റ്റൂബ്ബും ഒക്കെ പൊട്ടിക്ക്യന്‍ സാധിച്ചിട്ടുണ്ട് താനും. ഓരോന്നു പൊട്ടിക്കും ബോഴും ഞാന്‍ ടീച്ചറിനെ ദയനീയ മായി ഒന്നു നോക്കും. പൊട്ടിച്ചോ പൊട്ടിച്ചോ നീ ആഒരു കാര്യമെങ്കിലും ക്രത്യമായി ചെയുന്നുണ്ടല്ലോ എന്ന ഭാവമായിരിക്കും ടീച്ചറിന്റെ മുഖത്ത് അപ്പൊ. പിന്നെ അടുത്ത് നില്‍ക്കുന്ന കുട്ടിയോട് " മോളെ അഞ്ജു, ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞുതാടി. വൈകീട്ട് ഇക്കേടെ കോര്‍ണ്ണറ് കഫേന്നു മില്‍ക്ക് ഷേക്ക് വാങ്ങിതരാടി" എന്നൊക്കെ പറഞ്ഞ് അവളെ കൊണ്ട് സംഭവം ശരിയാക്കിയെടുക്കും.
അങ്ങനെ ഓരോരുത്തരുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് എന്റെ ലാബിങ്ങ് മുട്ടില്ലാണ്ട് പോയി, അവസാനം ലാബ്ബ് എക്സാമും ഇങ്ങെത്തി. പുറത്തുനിന്നുള്ള ഏതോ ഒരു ടീച്ചറാണു വറുന്നേന്നും, ആളു ഭയങ്കര സാധനമാ എന്നൊക്കെ കേട്ടപ്പോ ഇതു വരെ എന്നെ ലാബ്ബിങ്ങില്‍ സഹായിച്ച എല്ലാവരും കൈ മലര്‍ത്തി കാണിച്ചു. പരീക്ഷ തുടങ്ങി സമയം കൊറെ കഴിഞ്ഞിട്ടും സാള്‍ട്ട് കുപ്പിയും കയ്യില്‍ പിടിച്ച് ഇനിയെന്താ ചെയ്യണ്ടേ എന്നറിയാതെ മുകളിലേക്കും നോക്കിനിന്ന എന്നോട് ടീച്ചറ് വന്നു ചോദിച്ചു.
"എന്താ ഒന്നും ചെയ്യാണ്ടു നിക്കണേ... ഇനി വലതും വേണോ?"
ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞു തരാമോന്ന് ചോദിക്യണ്ണം ന്നുണ്ടായിരുന്നു. പക്ഷേ വായീന്നു വന്നത് " വേണ്ടാ...."
" എന്നാ പിന്നെ വേകം ചെയ്തു തുടങ്ങു, സമയം പോണൂ..." എന്നും പറഞ്ഞ് പുള്ളിക്കാരി അങ്ങ് പോയി.
ഇടക്കു അടുത്ത് നിന്ന കുട്ടി എന്നെ നോക്കുന്നതു കണ്ട് ഞാന്‍ ഒരു സഹായതിന്നായി അങ്ങോട്ട് നോക്കി, " ശ്... ശ്..., എന്നെ ഒന്നു ഹെല്പ്പൂ.... " എവിടെ കേള്‍ക്കാന്‍. ഞാന്‍ പിന്നേം വിളിച്ചു... ഇത്തവണ ഇത്തിരി ഒച്ച കുടിപോയി, അതു ടീച്ചര്‍ കേട്ടു.
"ഇയാളുടെ പേരന്താ?"
" ഉണ്ണി... "
"എന്താ തനിക്ക് ഒറ്റക്കു ചെയ്യാന്‍ അറിയത്തില്ലെ? എന്തിനാ മറ്റുള്ളവരെ വിളിക്ക്യണേ..."
ഇനി നിന്നാ പ്രശ്നമാവുംന്ന് കരുതി ഞാന്‍ തന്നെ ടീച്ചറിനോട് കാര്യം പറഞ്ഞു, എന്റെ നിസഹായ അവസ്ഥ കണ്ട് ടീച്ചറുടെ മനസലിഞ്ഞു അങ്ങനെ ഞാന്‍ രക്ഷപെട്ടു. പുള്ളിക്കാരിതന്നെ എനിക്ക് എന്താ ചെയ്യണ്ടേന്ന് പറഞ്ഞു തന്നു, ദൈവത്തിനു സ്തുതി ഒപ്പം ആ ടീച്ചര്‍ക്കും. അന്നു ലാബ്ബില്‍ നിന്നിറങ്ങുംബോ തീരുമാനിച്ചതാ ഇനിമേലാ കെമിസ്റ്റ്ട്രീ എന്നു പറയണ സാധനം കൈകൊണ്ടു തൊടിലാന്നു.
അവിടത്തെ കാലതെ കുറിച്ച് ഇങ്ങനെ ഓര്‍ക്കുംബോ മനസില്‍ ഓടി വരുന്ന ഒരു മുഖമുണ്ട്, നല്ല വെളുത്ത് മെലിഞ്ഞ നീളമുള്ള ഒരു പെണ്‍ കുട്ടിയുടെ മുഖം. പേരു ലീന ഒരു കോട്ടയം കാരി അച്ചായത്തി കുട്ടി, അവളുടെ " എന്നാന്നെ... പോന്നേ..." എന്നൊക്കെയുള്ള കൊഞ്ചല്‍ കലര്‍ന്ന കോട്ടയം ഭാഷ കേള്‍കാന്‍ എന്തു രസമായിരുന്നു. അവളെ അതും പറഞ്ഞ് എത്ര കളിയാകിയിരിക്കുന്നു, അവസാനം ഓട്ടോഗ്രഫിന്റെ ഏതോ ഒരു പേജില്‍ " നീ എന്നെ മറക്കുമോടാ..." എന്നെഴുതിയിട്ട് അവള്‍ പോയി.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി, ഇപ്പൊ അതൊക്കെ ഓര്‍ക്കുംബോ മനസില്‍ എന്തോ ഒരു നൊസ്റ്റാള്‍ജിയാ പോലെ. ഇപ്പൊ ആരെങ്കിലും കോട്ടയം ഭാഷപറഞ്ഞുകേട്ടാല്‍ ഒരു നിമിഷം ഞാന്‍ ആ അച്ചായത്തികുട്ടിയെ ഓര്‍ത്തുപോകും, പിന്നെ ഒരിക്ക്യലും തിരിചു വരാത്ത എന്റെ ആ സുവര്‍ണ്ണ കാലത്തേയും. ഓര്മ്മകള്‍ മരിക്ക്യാത്തിരിക്ക്യട്ടെ.....
കബ്ബ്യൂട്ടര്‍ പഠനം : ഒരു ഓര്‍മ്മ കുറിപ്പ്.
" ഇനി എന്താ പരുപാടി, സമയം വെറുതെ കാളകളിച്ചു കളയാനാണോ ഉദേശം? "
"അങ്ങനെ ഒന്നും ഇല്ലാ... എന്തെങ്കിലും ചെയണം".
ആചോദ്യത്തിന്റെ പിന്നിലെ അപകടം നിങ്ങള്‍ക്കു മനസിലായില്ല എങ്കിലും നാം അതു അപ്പഴേ ഗ്രഹിചിരിക്കുന്നു, നമ്മുടെ ഈ അവദികാലം കുളമാക്കാന്‍ ആണ് പരുപാടി. മുടിയനായ ഈ പുത്രനെ ഒരു പാടം പടിപ്പിക്കുക എന്ന ഒരു ഗൂട ലക്ഷ്യവും ആചോദ്യത്തിനു പിന്നില്‍ ഉണ്ട്. ഞാന്‍ തന്നെ എന്നെ പൊക്കി പറയുകയാണ് എന്നു തോന്നരുത്, എന്റെ രണ്ടു ചേട്ടന്‍ മാരെ പോലെ ആയിരുന്നില്ല നാം. അവര്‍ രണ്ടു പേരും പപ്പയുടെ വാഴ ക്രിഷിയില്‍ നല്ലത്തു പോലെ സഹായിചിരുന്നു എന്നാല്‍ നാം നിലത്തു കിടക്കുന്ന ഒരു ഇല മറിച്ചിടില്ല. പപ്പ കഴിഞ്ഞ ദിവസം ബ്ലോക്കില്‍ നിന്നു പുത്തിയ വാഴക്കണു വാങ്ങാന്‍ പോകുന്ന കണ്ടപോഴെ ഞാന്‍ ഇതു മനസിലാകേണ്ടതായിരുന്നു. ഇനി വാഴ്ക്കു കുഴി യെടുക്കല്‍, വാഴ നടല്‍, വെള്ളമൊഴിക്കല്‍, കള പറിക്ക്യല്‍, വളമിടല്‍ തുടങ്ങിയ കലാപരുപാടിക്കള്‍ രാവിലെ മുതല്‍ തുടങ്ങും, ഞാന്‍ പതിനൊന്നു മണിവരെ കിടന്നു ഒറങ്ങിയതു തന്നെ, ടീവി കണ്ടതു തന്നെ, കഴിഞ്ഞ നാലഞ്ജു മാസമായി ഞാനും ടീവിയും തമ്മില്‍ ഒളിച്ച് കളികുവാ ഞാനെങ്ങാനും അതിന്റെ മുന്നില്‍ വന്നുപെട്ടാല്‍ അപ്പൊ അതു തന്നെ ഓഫാകും പിന്നെ അമ്മയുടെ വക ഒരു ശകാരവും "ഇള്ള സമയത്ത് ടീ വി കണ്ടോണ്ട് നിക്കാതെ വലത്തും പടിക്ക്യാന്‍ നോക്ക് ഉണ്ണീ... ", എന്റെ അവദികാലം എന്റെ മുന്നില്‍ കൊഴിഞ്ഞു പോകുന്നതു ഞാന്‍ നിസഹായകനായി നോക്കി നില്‍കേണ്ടിവരും.
"ഈശ്വരാ ഞാന്‍ ഇനിയെന്തു ചെയ്യും, നീ തന്നെ ഒരു വഴി കാണിച്ചു തരൂ..."
അപ്പോ പറഞ്ഞു വച്ചപോലെ ഒരു ഫോണ്‍, വേറേ ആരും അല്ലാ... എന്റെ ക്ലാസ്സ്മേറ്റാ... അരുണ്‍സി, അതിലെ "സി" അവന്റെ ഇനീഷ്യല്‍ ആട്ടോ.
" എടാ എന്താ മൂന്നു മാസം നിന്റെ പരുപാടി? "
" അതെടാ, എന്നെ കുരിശില്‍ കയറ്റാനുള്ള പരുപ്പാടികള്‍ ഇവിടെ നടന്നോണ്ടിരിക്കുവാ, എടാ നിന്റെ അപ്പന്‍ ഇന്നലെ ബ്ലോക്കാപ്പീസില്‍ പോയിരുന്നൊ? നിങ്ങളു വീട്ടില്‍ വാഴവക്കുന്നുണ്ടോ? അല്ലാ വെറുതെ അറിയാന്‍ വേണ്ടീട്ട് ചോദിച്ചത്താ... എന്റെ ഈ വെക്കേഷന്‍ വാഴ കൊണ്ടുപോകൂന്നാ തോന്നണെ"
"എന്റെ ഫ്ലാറ്റില്‍ എവിടാടാ വാഴവക്ക്യാന്‍ സ്ഥലം, എടാ ഞാന്‍ ഒരു കബ്യൂട്ടര്‍ ക്ലാസ്സില്‍ ചേരാന്‍ തീരുമാനിച്ചു, എടാ ഒറ്റക്കു പോകാന്‍ മേലാ... നീകൂടിചേര് "
" ഹൊ.. ഈ ഫ്ലാറ്റ് കണ്ടു പിടിച്ചവനെ സമ്മദിക്ക്യണം, ചിലപ്പൊ പുള്ളിക്കാരന്റെ അപ്പനും വാഴക്രിഷി ഉണ്ടായിരുന്നിരിക്കും, അല്ല സഹികെട്ടാണല്ലോ ... ആളുകള്‍ ഓരോന്ന് കണ്ടു പിടിക്കുന്നെ?."
"എടാ നീ വെറുതെ വളിപ്പെറക്കാത്തെ കാര്യം പറ. നീ വരുന്നോ?"
" കബ്യൂട്ടര്‍.... അതു കൊള്ളാമലോടാ... ഇതും പറഞ്ഞ് വാഴ പണീന്ന് മുങ്ങോം ചെയാം.... പിന്നെ പിതാസ്രീയുടെ കാശു കളയിക്ക്യാന്‍ പറ്റുന്ന ഒരു വഴിയും നമ്മള്‍ മുടക്കരുത്തല്ലോ".
ഞാന്‍ ഒരു മുടിയന്‍ മാത്രമല്ലാ... ഒരു ഒടുക്കത്തെ പുത്രനുമാണേ.. അതുകൊണ്ട് നമ്മള്‍ എന്തു പറഞ്ഞാലും ആദ്യം കുറചു ഒടകു പറയും എങ്കിലും അതു നടത്തി തരും, അങ്ങനെ നാമും അരുണ്‍സിയും കബ്യൂട്ടര്‍ പടിക്ക്യാന്‍ ചേരുന്നതോടെ യാണ് കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നതു.
ഒരു വിദ്യ പഠിക്ക്യാന്‍ പോകുന്നതല്ലെ, രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് , അംബലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് ഒരു കുറിയൊക്കെ തൊട്ട് നേരെപഠിക്ക്യാന്‍ പോയി എന്നൊന്നും വിചാരിച്ചേക്കല്ലെ. രാവിലെ അമ്മ ചായയുമായി വന്ന് വിളിക്ക്യാതെ എഴുന്നേകുന്ന പരുപാടി അന്നേയില്ല, പിന്നെ ചായയും കൊണ്ട് അരമണിക്കൂര്‍ ടീ വി യുടെ മുന്നില്‍, അതു കഴിഞ്ഞ് ഇന്ന് കുളിക്കണോ വേണ്ടയോ എന്നു ആലോചിച്ചും കൊണ്ട് അരമണിക്കൂര്‍ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തല്‍, അവസാനം മാതാസ്രീടെ കയ്യീന്ന് നാലു ചീത്തയും കേട്ട് കുളിക്ക്യാന്‍ പോകല്‍ ഇതൊക്കെ കഴിഞ്ഞപോളേക്കും സമയം അതിന്റെ പാട്ടിനു പോയിക്കാണും. അന്നും പതിവുതെറ്റിക്ക്യാതെ ഈ കലാപരുപാടിയൊക്കെ കഴിഞ്ഞ് രാവിലത്തെ പ്രാതലും തട്ടി നാം നമ്മുടെ അശ്വത്തിന്റെ പുറത്ത് കയറി ( എന്റെ ബി സ് എ സൈക്കിള്‍ ) ത്രിപ്പൂണിത്തുറക്കു പറപ്പിച്ചു. അവിടെ അരുണ്‍സി കാലത്തേ ഹാജര്‍, ക്ലാസ്സില്‍ ചെന്നപ്പൊ അവിടെ നിരനിരയായി ഇരിക്കുന്ന് കബ്ബൂട്ടര്‍ ജീ കളെ കണ്ടപ്പോ നാമിന്റെ കണില്‍ നിന്നും അക്ഷരാര്‍ത്തതില്‍ വെള്ളം വന്നു, ആദ്യമായിട്ടാണ് ഈ സാധനം ഇത്ര അടുത്തു കാണുന്നതെ.
ആദ്യദിവസം ആസാധനത്തിന്റെ ചരിത്രം പറഞ്ഞ് ഞങ്ങളെ ബോറടിപ്പിച്ച് കൊന്നു, ആ കത്തി കേകുന്നതിലും ബേദം വീട്ടില്‍ പോയി വാഴക്കു കുഴീ എടുത്താലോ എന്നും നാം ചിന്തിച്ചിട്ടുണ്ട് വേറെ ഒന്നും കൊണ്ടലാ അതും പറഞ്ഞ് രണ്ട് പഴം അധികം അകത്താക്കാലോ... അവിടത്തെ പഠിപ്പുകൊണ്ടും പിന്നെ എന്റെ അനുഭവം കൊണ്ടും ഞാന്‍ പഠിച്ചവിലപിടിപ്പുള്ള ചിലക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം, ചുമാ അങ്ങനെ ആര്‍ക്കും പറഞ്ഞു കൊടുകാന്‍ പാടുള്ളത്തല്ലാ , എങ്കിലും പറയാം.
ആദ്യം നമുക്ക് കബൂട്ടര്‍ എങ്ങനെ ഓണ്‍ ആക്കാം എന്നു പഠിക്ക്യാം. ഇതിനു അത്യാവശ്യം വേണ്ട ഒരു സംഭവം ആണു കരണ്ട്, ഇങ്ലീഷില്‍ വൈദ്യുതി എന്നും പറയും. അതിലാതെ വെറുതെ ഓണാക്കി കബ്ബ്യൂട്ടര്‍ ചീത്തയായി എന്നു പറഞ്ഞ് ആളെ കൂട്ടരുത് . ആദ്യം കബ്യുട്ടര്‍ന്റെ വയര്‍ എടുത്തു കരണ്ടില്‍ കുത്തുക, പിന്നെ മോണിറ്റര്‍ എന്നു പറയുന്ന ടീവീ പോലുള്ള സാധനത്തിന്റെ അടുത്തിരുക്കുന്ന ഒരുവലിയ പെട്ടിയില്‍ ഒരു ബട്ടണ്‍ ഉണ്ടാകും അതു പതുകെ ഞക്കുക. അപ്പോ അതിന്റെ അകത്തുനിന്ന് ക്ര്രം ക്ര്രം ക്ര്രം എന്നു ഒച്ച കേള്‍ക്കും, പേടിക്ക്യണ്ടാ... അപ്പോ നമ്മുക്കു മനസിലാക്കാം കംബ്യൂട്ടര്‍ ഓണായി എന്ന്. ഇനി ആ ഒച്ചയുടെ ഒപ്പം വല്ല പുകയൊ മറ്റോ കണ്ടാല്‍ അപ്പോതന്നെ സംഭവം ഓഫ് ചെയ്തു നാം ഒന്നും അറിഞ്ഞില്ലേ രാമ നാരായാണാ എന്നും പറഞ്ഞ ഇരുന്നോണം അല്ലാതെ ഒച്ച.. പുകാ എന്നോകെ പറഞ്ഞ് ... വെറുത്തെ മെനകെടരുത്, അവസാനം വേറെ വാങ്ങിച്ചു കൊടുകേണ്ടി വരും പറഞ്ഞേക്കാം.
നമ്മളെ ശരിക്കങ്ങോട്ട് മനസിലായതു കൊണ്ടോ എന്തോ, പഠിപ്പിക്കുന്ന സാറ് എന്നെ കംബ്യൂട്ടറിന്റെ അടുത്ത് ഒറ്റക്കു വിട്ടിട്ട് പുറത്തു പോകത്തില്ലാ, ഇനി ഇടക്കു വല്ല ചായയോ മറ്റോ കുടിക്ക്യണം എങ്കില്‍ " ഉണ്ണി വാ... നമുക്ക് ഒരു ചായകുടിച്ചിട്ടു വരാം "എന്നും പറഞ്ഞ് കൂടെ എന്നേം വിളിക്കും. അതാകുംബ്ബോ ഒരു ചായയുടെ കാശല്ലേ പോകത്തുള്ളു.
വാല്‍ : ജീവിതം തന്നെ ഒരു തുടരന്‍ അല്ലെ അതുകൊണ്ടു ഇതിന്റെ ബാക്കി അടുത്തപോസ്റ്റില്‍.
2009, ജനുവരി 15, വ്യാഴാഴ്‌ച
അനോഷിപ്പിന്‍ കണ്ടെത്തും
എല്ലാ ആളുകള്‍ക്കും ദൈവം എന്തെഖിലും ഒരു കഴിവു തന്നിട്ടുണ്ടാകും അത് കണ്ടുപിടിക്കേണ്ടതു നമ്മുടെ പണിയാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട് ,ആരാ പറഞ്ഞേ എന്ന് എനിക്ക്യറിയത്തില്ല. അങ്ങനെ എന്റെ ഉള്ളില്‍ ഒളിച്ച് കളിക്കുന്ന ആ കഴിവ്വ് എന്താ എന്നുള്ള അനോഷണം തുടങ്ങിയതു ഞാന്‍ സ്ക്കൂള്‍ പഠനം തുടങ്ങിയപ്പോ ആണു. സംഭവം വളരെ നാടകിയം, ഒരു ദിവസം ടീച്ചര്‍ ക്ലാസ്സില്‍ വന്നത് ഒരു പുതിയ ആശയം തലയില്‍ വച്ചോണ്ടാണ്, ആഗസ്റ്റ് പതിനഞ്ജിനു പാടാന്‍ കഴവുള്ള പിള്ളേരെ കൊണ്ട് ദേശീയ ഗാനം കോറസായി പാടിപ്പിക്കണം അതിനു കഴിവുള്ള പിളേരെ കണ്ടു പിടിക്ക്യണം. താല്പര്യം ഉള്ളവര്‍ പേരുതരുക എന്നും പറഞ്ഞ് പുള്ളിക്കാരി പോയി. കൊള്ളാം നാമിന്റെ കഴിവ് കണ്ടുപിടിക്ക്യാന്‍ ഇനി ഒന്നും വേണ്ട, എന്നാപിനെ ഒരു കൈ നൊക്കം എന്നു നാം , ഒരു കൈ ആകണ്ട നമുക്ക് രണ്ടു ക്കൈയും നോകാം എന്നു ഗോവിന്ത്. ഗോവിന്ത് എ ന്റെ ബാല്യകാല ഫ്രണ്ടുക്കളില്‍ ഒന്നാമന്‍. പക്ഷെ ഇതു കാണാതെ പഠിക്ക്യണ്ടേ, അന്നു തന്നെ ഞങ്ങള്‍ രണ്ടും കൂടി പാട്ടു പഠിത്തം തുടങ്ങി.
എടാ പാട്ട് നനാവണം എന്‍ഖില്‍ നല്ലപോലെ സാധകം ചെയണം. പിന്നെ പാടുംബോ നിര്‍ത്തി നിര്‍ത്തി പാടണം.
സാധകോ... അതെന്താ സാധനം?
എടാ അതു രാവിലെ എഴുനേറ്റ് കുളത്തീ പോയി കഴുത്ത്ഉവരെ മുങ്ങി പാടിപടിക്യണം
അതു കൊളാലൊ... ആ സാധനം ചെയ്താ പാട്ട് നന്നാവോ?
പിന്നില്ലേ... നിനക്കറിയോ... യേശുദാസ് സ്ഥിരം വെള്ളത്തിലല്ലേ... അങ്ങനാ പുള്ളിക്കാരന്‍ വലിയ പാട്ടുകാരന്‍ ആയേ...
എന്നാ നമുക്കും... വെള്ളത്തീ കിടന്നു പാടാം, നമ്മുക്ക് അംബലക്കുള്ളത്തീ പോകാം..എടാ നീ എന്തിനാ നിര്‍ത്തി നിര്‍ത്തി പാടാന്‍ പറഞ്ഞേ?
എടാ അതു ശ്വാസം കിട്ടാനാ...നീ സര്‍ഗ്ഗം സിനിമാ കണ്ടിട്ടിലെ....
പിന്നെ സിനിമ അതും പറഞ്ഞ് വീട്ടിലേക്കു ചെന്നാ മതി, അമ്മ ഓടിക്കും.
പിറ്റേന്നു രാവിലെ തന്നെ ഞങ്ങളുടെ പാട്ടു പഠിത്തം തുഠങ്ങി, രണ്ടാളും കുളത്തീ മുങ്ങിയും, കിടന്നും, നീന്തിയും ഒക്കെ പാടികൊണ്ടിരുന്നു. ഒറ്റ ദിവസം കൊണ്ടു നീരും ഇറങ്ങി തൊണ്ടയും അടഞ്ഞു, ടീച്ചര്‍ പാടാന്‍ പറഞ്ഞപ്പോ എല്ലാരും പാടി ഞങ്ങള്‍ രണ്ടുപേര്‍ ഒഴിച്ച്, പതിനഞ്ചിന്റെ അന്നു ഞാന്‍ സ്ക്കൂളില്‍ പോകാതെ വീട്ടില്‍ പുട്ടുകൊടത്തില്‍ വെള്ളം തിളപ്പിച്ച് ആവിപിടിച്ചും കൊണ്ടിരുന്ന് പാടി. ഒരാഴ്ച്ച്ത്തെ നീരുവിഴ്ച് കാരണം ഞാന്‍ പിന്നെ പാട്ടു പഠിത്തം അവസാനിപ്പിചു, ഒളിഞ്ഞുകിടക്കുന്ന വേറെയും കഴിവുകള്‍ ഉണ്ടാകും അല്ലോ? ഇത് പോലെ കഷ്ട്ടപെടേണടാത്തവ, നമ്മുക്ക് അവയെ തപ്പിപിട്ക്യാം. അതിന്നു ഏറ്റവും ബെസ്റ്റ് പരുപാടി യാണ് സ്ക്കൂള്‍ ടേ, ഓട്ടം, ചാട്ടം, കസേര കളി , സ്പ്പൂണില്‍ നാരങ്ങാ വച്ച് ഓട്ടം , തവളച്ചാട്ടം, ചാക്കിന്റെ അകത്തുകയറിയുള്ള ഓട്ടം, മെഴുകുത്തിരി കത്തിച്ച് ഓട്ടം, പടം വര തുടങ്ങിയ ഒളിംബിക്സ് ഇനംങ്ങളില്‍ നാം പേരുകൊടുത്തു, അനുഭവം ഗുരു എന്നു പറയുന്നപോലെ ഇതവണ ഒന്നിനും മുന്‍ക്കൂട്ടി ഒരു തയാറെടുപ്പും നാം നടത്തിയില്ല . അതിനു ഗുണവും ഉണ്ടായി ഏതിങ്കിലും ഒക്കെ രണ്ടാം സ്ഥാനമോ, മൂന്നാം സ്ഥാനമോ നമുക്കു കിട്ടി ( ആന്നു കിട്ടിയ ടവറയും, സ്റ്റീല്‍ പാത്രവും ഒക്കെ അമ്മ ആര്‍ക്കെങ്കിലും എടുത്ത് കൊടുത്തോ ആവോ ). പടം വരയുടെ ഫലം വന്നപ്പോ ഞാന്‍ ശരിക്കും ഞെട്ടി, ദൈവമേ നീ എത്ര വലിയവന്‍ ഒന്നാം സ്ഥാനം എനിക്ക്. അന്നു മുതല്‍ ഞാന്‍ സ്കൂളിലെ ആസ്ഥാന വരക്കാരന്‍ ആയി. പിള്ളേരൊക്കെ എന്നോട് വന്നു, ഒരു പടം വരച്ചുതാ...ഒരു പടം വരച്ചുതാ എന്നു പറയുന്നു. ഞാന്‍ ഒരു സംബവം തന്നെ അല്ലെ. ഇതു വീട്ടില്‍ പറഞ്ഞപ്പോ അമ്മക്കു ഒരു അനക്കവും ഇല്ല,
എടാ ഇതു നിന്റെ രക്തത്തില്‍ ഉളള താ നിന്റെ പിതാസ്രീ വലിയ വരക്കാരനാ...
അതു ശരി എന്നിട്ട് പിതാസ്രീ ഒരു കോഴിമുട്ടയുടെ പടം വരച്ചു ഞാന്‍ കണ്ടിട്ടില്ലലോ?
പണ്ടു പിതാസ്രീ ക്കു ഒരു അട്വര്‍ട്ടയ്സിഗ് കോബനി ഒക്കെ ഉണ്ടായിരുന്നു. അന്നു കൊറെ വരക്കുമായിരുന്നു, നീ ജനിക്കുന്നതിനുമൊബേ അതു പുട്ടി. പിന്നെ അങ്ങനെ വരക്ക്യാറില്ല.
എന്തായലും ഞാന്‍ ജനിക്കുന്നതിനു മുബേ അതു പൂട്ടിയതു നന്നായി, ഇല്ലേ ഞാനാ അതു പൂട്ടിച്ചേന്ന് പറഞ്ഞേനേ...
പിന്നെ നമ്മളെ വര പഠിപ്പിക്യാന്‍ കൊണ്ടു പോയി ചേര്‍ത്തു, പക്ഷേ ആ പഠിപ്പ് അധികം കൊണ്ടു പോകാന്‍ തല വര സമതിച്ചില്ല. ഹൈസ്ക്കൂളില്‍ ചേര്‍ന്നപ്പോ അതു നിര്ത്തി, പിന്നെ സ്വയം പഠിപ്പായി. അവിടെയും നാം തന്നെ വരക്കാരന്‍, എത്ര പെണ്‍കൊടികളുടെ മുഖം നാം ഫോട്ടൊ നോക്കി കാന്‍ വാസിലാക്കി കൊടുത്തു. ആ ജില്ലയില്‍ എവിടെ ഒക്കെ വരപ്പുണ്ടോ അവിടെ ഒക്കെ നാമും ഉണ്ട് എന്നായി, പത്താം ക്ലാസ്സ് ആയപ്പോ വരപ്പു മുഴുവനായും നിന്നു. പിന്നീട് കോളേജില്‍ പഠിക്കുംബോ ഞാന്‍ ഒരു പെണ്‍ കുട്ടിയുടെ ചിത്രം കൂടി വരച്ചിട്ടുണ്ട് പക്ഷേ അതിനു എനിക്ക് ഫോട്ടോ ആവശ്യമായി വന്നിട്ടില്ല.(അതിനെ പറ്റി ഇപ്പൊ പറയത്തില്ല).
ഉള്ളിലെ മറ്റു കഴിവുകളെ എങ്ങനെ പുറത്ത് കൊണ്ടു വരാം എന്നു നാം ഇങ്ങനെ കൂലംകഷമായി ആലോച്ചിരിക്കുംബോള്‍ ആണ് വിജയലക്ഷ്മി ടീച്ചര്‍ ഒരു നാടകത്തിന്റെ പ്ലാനുമായി വരുന്നെ. എന്നാ പിന്നെ അതും പരീക്ഷിക്ക്യം , പക്ഷെ ഒരു പ്രശ്നം നാടകം സംസ്ക്രതത്തില്‍ ആണ് , അതു കാണാപാഠം പഠിക്ക്യണം, അതും അല്ല ഞാന്‍ നാടകം തുടങ്ങുന്നതൊട്ട് അവസാനം വരെ സ്റ്റേജില്‍ തന്നെ യാണ് അതുകൊണ്ട് ഇടക്കു പുറത്തു വന്നു ടയലോഗ്ഗ് നോക്കാനും പറ്റത്തില്ല. എന്തെങ്കിലും തെറ്റു പറ്റിയാല്‍ തന്നെ മുന്നില്‍ ഇരിക്കുന്ന ജട്ജിനലാതെ ആര്‍ക്കും അതു മനസിലാവില്ല എന്നുളള തുകൊണ്ടും കുറച്ചു ധൈര്യം എനിക്ക് കിട്ടി. പ്രാക്ട്ടീസിഗ് കലശലായി മുന്നോട്ട് പോയി, ആ പേരും പറഞ്ഞ് ക്ലാസ്സില്‍ നിന്നും പലതവണ മുങ്ങിയും നാം ക്ലാസ് ഉണ്ട് എന്നു പറഞ്ഞ് നാടക പ്രാക്ട്ടീസിഗില്‍ നിന്നും മുങ്ങിയും നാം സമയം യഥാ ഉലസിച്ചു. ഒടുവില്‍ നാടകം തുടങ്ങാറായി ആകെ മൊത്തം ഒരു വിറയല്‍, നാടകം കാണാന്‍ ആരും കാണത്തിലാ എന്ന പ്രത്തീഷ തെറ്റിച്ചുകൊണ്ട് മുന്നില്‍ ഒരു ഉല്‍സവത്തിന്റെ ആളുകള്‍. പിടിച്ച് വച്ചിരുന്ന കംബളീറ്റ് ധൈര്യം ശ്യൂം എന്നും പറഞ്ഞ് പോയി. ഒന്നും നോക്കിയില്ലാ ... സ്ക്രിപ്പ്റ്റില്‍ നിന്ന് മറന്ന്‍ പോകാന്‍ സാദ്യത യുള്ള ബാഗങ്ങള്‍ എടുത്ത് ഒരു ചുവന്ന ഷാളില്‍ തീരുകി വച്ചു. ഞാന്‍ ഒരു രാജാവിന്റെ വേഷത്തില്‍ ആണു നാടകത്തില്‍, മഹാഭാരതം സീരിയലില്‍ ഭീഷമര്‍ നില്‍ക്കുന്നപോലെ വലിയ കിരീടം ഒക്കെ വച്ച് വലിയ മാലയും, രാജാവിന്റെ വേഷവും ഒക്കെ ആയി. ഷാള്‍ ഇടത് തോളിലൂടെ യിട്ട് വലത്തുകയില്‍ ഒന്നു ചുറ്റിവലിചു ഞാന്‍ ദൈവത്തെ വിളിച്ചോണ്ട് സ്റ്റേജിലേക്കു കയറി. നാടകം അരങ്ങ് തകര്ക്കുന്നു, ഞാന്‍ മാത്രം അവിടെ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ഓടുന്നു. നാടകം കഴിയാന്‍ ഇനിവെറും രണ്ട് സീന്‍ കൂടി , എന്റെ മുന്നില്‍ നിക്കുന്ന് മഹാന്‍ ഒരു സ്ത്രീ വേഷത്തിലാണ് , പുളികാരന്‍ സംങ്കടം പറഞ്ഞു കരയുന്നു. അടുത്തത് എന്റെ ടയലോഗ് ആണു പക്ഷെ ഞാന്‍ ആ ടയലോഗ് മറന്നു പോയിരിക്ക്യന്നു. ഈ ഭാഗം ഞാന്‍ കയില്‍ വച്ചിട്ടും ഇല്ല. ദൈവമെ ഈ സംങ്കടം ഞാന്‍ ആരോടു പറഞ്ഞ് കരയും. ഞാന്‍ രാജാവിന്റെ ഭാവം കളയാതിരിക്യാന്‍ പെടാപാട് പെടുകയണ്, ഞാന്‍ ജടജ്സ്നെ ഒന്നു നോക്കി, അവരെല്ലാം എന്റെ മുഖത്തു തന്നെ നോക്കി ഞാന്‍ ഏത് ഭാവം ആണു ഇപ്പൊ പുറത്ത് വരുത്താന്‍ പോകുന്നത് എന്ന്‍ ആകാംഷയോടെ നോകി ഇരിക്കുവാ. മുന്നില്‍ നിക്കുന്ന സ്ത്രീ വേഷം എന്നെ നോക്കി എന്തൊകയൊ പിറുപിറുക്കുന്നു. ഹയ്യടാ,, അതെന്റെ ടയലോഗ് അല്ലെ... പക്ഷെ ഒന്നും വ്യക്തമായി കേള്‍ക്കുന്നില്ല. പെട്ടെന്ന് ഒരു ഐടിയാ, ആന്‍ ഐടിയ ക്യാന്‍ ചേയ്ജ് യുവര്‍ ലൈഫ് എന്നല്ലെ? ഞാന്‍ സമയം കളഞ്ഞില്ല , ഇനി നിന്നാ ചിലപ്പൊ സംഗതി പുറത്താകും. ഞാന്‍ മുഖത്ത് കുറച്ച് സംഗടം വാരിത്തേച്ച് പതുകെ അടുത്ത് ചെന്നു, ടയലോഗ് കിട്ടിയപ്പൊ നടത്തം അവിടെ നിര്‍ത്തി സദസിനു നേരെതിരിഞ്ഞ് എന്റെ വലത് കൈ ഉയര്‍ത്ത് പിടിച്ചു, അവന്‍ കരച്ചിലു നിറ്ത്തി. അവന്‍ മാത്രമല്ല സദസു മുഴുവന്‍ ശ്മശാന മൂകത. മുഖത്ത് കിട്ടാവുന്നത്ര ദേഷ്യം വാരിവലിച്ചിട്ട് വലത് കൈ സദസിന് നേരെ ചൂണ്ടി ഉച്ച്ത്തി ഞാന്‍ എന്റെ അവസാന ട്യലോഗ് പറഞ്ഞു. ( ആ ട്യലോഗ് എന്താ എന്നു ചോദിക്ക്യരുത് , അത് ഞാന്‍ മറന്ന് പോയി.). കര്‍ട്ട്ന്‍ വീഴുബോളും സദസില്‍ കൈയടി ഞാന്‍ കേട്ടിരുന്നു. പിറ്റേന്ന് സ്കൂളില്‍ ചെല്ലുബോ എങ്ങനെ ടീച്ചറെ ഫെയ്സ് ചെയും എന്ന് ഓര്‍ത്ത് അന്നു ഞാന്‍ ഒര്‍ങ്ങിയില്ല. പക്ഷെ അവിടെയും ദൈവം നമ്മളെ തോല്പ്പിചു കളഞ്ഞു, ചെന്ന് കയറിയ ഉടന്നെ അസംബ്ലിയില്‍ കേട്ട വാറ്ത്ത " സംസ്ക്രത നാടകം ഒന്നാം സമ്മാനം നമ്മുടെ നാടകത്തിന്. മികച്ച നടന്‍ - ഉണ്ണി ". ദൈവമേ നീ എത്ര വലിയവന്‍. കാലം കൊറെ കഴിഞ്ഞു പക്ഷെ ഇപ്പൊഴും ഉണ്ട് അഭിനയം, ജീവിതം എന്ന നാടകതില്‍ പല വേഷങ്ങള്‍ കെട്ടി നിങ്ങളില്‍ ഒരാളായി ഞാനും.
ഉണ്ണി ഹൈദ്രാബാദ്
2009, ജനുവരി 5, തിങ്കളാഴ്‌ച
തൊട്ടാവാടി പൂക്കളും ഞാനും.
ഒരു ദിവസം ചേച്ചിയെ അടുത്തുള്ള സമാജം വക നഴ്സറി സ്കൂളില് കൊണ്ടു പോയി ചേര്ത്തു. പിന്നെ ഞാന് ഒറ്റക്യായി കളിയും കോഴിയുടെ പുറകെ ഉള്ള ഓട്ടവും എല്ലാം, സമയം പോകാതെ വരുമ്പോള് ഞാന് അടുതുല അമ്മായിയുടെ വീട്ടില് പോകും. ഒരു കണ്ടം കഴിഞ്ഞു വണ്ണം അവിടെ എത്താന്, ഈ കണ്ടത്തില് ആണ് ചേട്ടന് മാര് കാല്പ ന്തു കളിക്കുന്നതും, ഞങ്ങള് കള്ളനും പോലീസും കളികുന്നതും, ഓടി കളികുന്നതും എല്ലാം. അന്നൊക്കെ എന്തെല്ലാം കളികള് ആയിരുന്നു ഞങ്ങള് പിള്ളേര് കളിച്ചിരുന്നത്, ഇന്നു ക്രിക്കറ്റ് അല്ലാതെ വേറെ ഒന്നും പിള്ളേര്കുി അറിയില്ല. ആ കണ്ടത്തില് മഴ കാലത്ത് വെള്ളം നിറയും പിന്നെ രസം ആണ്, കാറ്റത്ത് ഒടിയുന്ന വാഴ്ഴ്യും ഓലയും മറ്റും കെട്ടി ഞങ്ങള് ചങ്ങാടം ഉണ്ടാക്കും അതില് കയറി കണ്ടത്തില് തുഴഞ്ഞു നടക്കാന് എന്താ രസം. കണ്ടം കഴിഞ്ഞു കുറച്ചു നടന്നാല് അമ്മായി യുടെ വീട് ആയി, അവിടെ കൊറേ പശു ക്കള് ഉണ്ട്. അമ്മാവന് പശു കളെ കുളിപ്പിക്കുന്നതും വൈക്കോല് കൊടോകുന്നതും എല്ലാം നോകി ഞാന് അവിടെ ഇരിക്കും. ചെല്ലുമ്പോള് ഒക്കെ അമ്മായി enik കാപ്പി തരുമായിരുന്നു, നല്ല കട്ടന് കാപ്പി, കാപ്പി ഇന്നും എനിക്ക് ഒരു വീക്ക്നെസ്സ് ആണ്.
ആദ്യം ഒക്കെ എന്നോടു വലിയ പോസ് കാട്ടി നഴ്സറി സ്കൂളില് പോകുമായിരുന്നു എങ്കിലും പിന്നെ പിന്നെ ചേച്ചിക്ക് അത് മടുത്തു. എന്നോട് അടികൂടാന് പറ്റാത്ത കൊണ്ടോ അതോ ഞാന് ഇങ്ങനെ അടിച്ചു പൊളിച്ചു നടകുന്നത് സഹിക്ക്യത കൊണ്ടോ എന്തോ അന്ന് വൈകീട്ട് ചേച്ചി ഒരു പാര പ്രമേയം വീട്ടില് സമര്പ്പി ച്ചു. എന്നെയും നഴ്സറി സ്കൂളില് ചേര്കണം അല്ലെങ്കില് ചേച്ചി നഴ്സറി സ്കൂളില് പോകത്തില്ല. പോകാന് എനിക്കും താത്പര്യം ഉണ്ടായിരുന്നു എങ്കിലും, വികസനം ഒക്കെ നല്ലത് തന്നെ പക്ഷെ അത് നമ്മള് ഭരിക്കുമ്പോള് മാത്രമേ നടക്കാവ് ഇന്നലെ വല്ലതും കയില് തട്ട് എന്ന പ്രതി പഷത്തെ പോല്ലേ ഞാന് ആ പ്രമേയത്തെ സക്തിയായി തന്നെ എതിര്ത്ത് . എന്ത് ചെയാന് ആ പ്രതികരണത്തില് ചേച്ചി വംഭിച്ച ഭൂരിപഷ തോടെ വിജയികുകയും നമ്മളെ പിറ്റെനു തന്നെ നഴ്സറി സ്കൂളില് ചേര്ക്കാ ന് തീരുമാനിക്കുകയും ചെയ്തു.
ടാറിട്ട റോഡിലൂടെ അമ്മൂമയുടെ കയ്യും പിടിച്ചു ഞാനും പിറ്റേന്ന് മുതല് നഴ്സറി എന്ന മഹാ സംഭവതിലെക് യാത്രയായി. ആദ്യമൊക്കെ കൊറേ പേടിച്ചു എങ്കിലും അവിടം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. കളിക്ക്യാന് എന്തോരം സംഭവങ്ങല്ല അവിടെ, വലിയ രണ്ടു ഊഞ്ഞാല വട്ടത്തില് കറങ്ങുന്ന ഒരു സാധനം, രണ്ടു അറ്റത്ത് കയറി മോകളിലെക്കും താഴേക്കും വരുന്ന ഒരു പലക. ഒരു വലിയ ആന, ആനേടെ വാലില് കൂടി കയറി അതിന്റെ തുംബികയിലൂടെ ശ്രൂം എന്ന് താഴേക്ക് വരന് എന്ത് രസമാന്നോ.
അവിടെ പടിപിച്ചിരുന്ന രാധ ടീച്ചര് ടെ മകള് ഇടക്ക് അവിടെ വരുമായിരുന്നു. എന്നെ കണ്ടാല് അപ്പൊ തൊടങ്ങും നമ്മളെ അറ്റാക്ക് ചെയ്യാന്. ടീച്ചര് ടെ മോളല്ലേ എന്ന് വിചാരിച്ചു നമ്മള് ഒഴിഞ്ഞു മാറും ( അല്ലാതെ പേടിച്ചിട്ടല്ല സത്യം. ). ഒരു ദിവസം ഇതു ചേച്ചി കണ്ടു പുളികരിക്ക് സഹിക്യോ നമളെ അറ്റാക്ക് ചെയ്യാന് പുളികാരി ടോട്ടല് കോണ്ട്രാക്റ്റ് എടുതെക്കുവല്ലേ. പിന്നെ അവിടെ ഒരു ഇന്ത്യ പാക് യുദ്ധം ആയിരുന്നു. അവസാനം ഒരു സിനിമ സ്റ്ലെഇല് ഒരു ടയലോഗ്, ഇനി മേലാ എന്റെ അനിയനെ നോവിച്ച നിന്റെ കവിള് ഞാന് കടിച്ചു പൊട്ടിക്കും. ഹൊ എന്റെ ചേച്ചിടെ സ്നേഹം അന്ന് ഞാന് മനസിലാകി.
അങ്ങനെ ഞാനും ചേച്ചിയും അവിടെ തകര്ത്തു കൊണ്ടിരികുന്നതിനിടയില് ചേച്ചി യെ അടുത്തുള്ള കന്യാസ്ത്രീ കളുടെ സ്കൂളില് ചേര്ത്തു. പിന്നെ ഞാന് ഒറ്റക്യായി, അവിടത്തെ ആയ അമ്മൂടെ പഴയ ഒരു ദോസ്ത് ആയതു കൊണ്ടു എന്നെ തിരിച്ചു വീട്ടില് കൊണ്ടു വരുന്ന ജോലി ആയ ഏറ്റെടുത്തു. അവര്ക്കു ഒരു ചായ കട യുണ്ട്, അമ്പലകുളതിന്റെ അടുത്തു. തിരിച്ചു പോകുമ്പോള് എന്നും അവിടെ കയറും എനിക്ക് എന്നും പാലും വെള്ളവും നല്ല മധുരം ഉള്ള സുഖിയനും തരും. ഞാന് കുല്ലതിലെക്കും അടുത്തുള്ള ആല് മരത്തിലെ ഇലകള് കാറ്റത്തു ആടുന്നതും നോകി ഇരിക്കും. പിന്നെ എന്റെ ഏറ്റവും വലിയ കമ്പനി എന്റെ അച്ചാച്ചന് ആണ്. അച്ചാച്ചന് എവിടെ പോയല്ലും ഞാനും കൂടെ പോകും ആയിരുന്നു. അച്ചച്ചന്റെ കയ്യും പിടിച്ചു ഞാന് കൂടെ നടക്കും, അമ്പലത്തിന്റെ മുന്നില് എത്തുമ്പോള് കൈ കൂപി പ്രാര്ത്ഥിക്കും അമ്ഭാട്ടി എന്റെ അച്ചാച്ചക്ക് ഉവ്വാവു ഒന്നും വരതല്ലേ എന്ന്. ഞാനും അച്ചാച്ച യും കൂടി അമ്പല കുളത്തിന്റെ പടികളിലും പടിഞ്ഞാറെ പാടത്തും കറങ്ങി നടക്കുമായിരുന്നു. അമ്മ പറയും നീ അച്ചാച്ച ബീഡി വലിക്ക്യത്തെ നോക്കണം എന്ന്. കുളക്കരയില് ഇരിക്കുമ്പോള് അച്ചാച്ച കീശയില് നിന്നു ബീഡി എടുത്തു കത്തിക്കും, ഞാന് അച്ചാച്ചനെ നോകി പറയും വേണ്ട വേണ്ട ന്നു. അച്ചാച്ച എന്നെ നോക്കി ചിരിക്കും, അച്ചച്ചയുടെ പല്ലില് നിറയെ ബീഡി കറ. അച്ചാച്ച ബീഡി വലിച്ചു പോക മുകളിലേക്ക് ഊതി വിടും, ഞാന് അത് നോകി അവിടെ ഇരിക്കും.
ഒരു ദിവസം ഞാന് എഴുനേറ്റു വരുമ്പോള് അച്ചാച്ച നിലത്തു കിടകുകയാണ്, അച്ചാച്ചകു തനുക്കുന്നുണ്ടാകും വെള്ള തുണികൊണ്ട് പുതച്ചിട്ടുണ്ട്. നിലത്തു കൊറേ അരിമണികള് കിടക്കുന്നുണ്ട്, അരികെ ഒരു വിളക്ക്, ഒരു തേങ്ങ നടുകനെ വെട്ടി അതില് വിലക്ക് വച്ചിരിക്ക്യന്നു. വീട്ടിന്റെ അകത്തും പുറത്തും കൊറേ പേരുണ്ട്, ഞാന് ithu വരെ ഇത്രയും പേരെ വീട്ടില് ഒരുമിച്ചു കണ്ടിട്ടില്ല. ആരും ഒന്നും മിണ്ടുനില്ല കരയുന്നതല്ലാതെ. അമ്മ എന്നെ വിളിച്ചു അടുതിരിതി. ഞാന് അമ്മയുടെ മടിയില് തലവച്ചു കിടന്നു. കുറെ കഴിഞ്ഞപോ കൊറേ പേരു വന്നു അച്ചാച്ചനെ എടുത്തുകൊണ്ടു പോയി, ഞാന് ജനലിലൂടെ അച്ചാച്ചനെ നോക്കി നിന്നു. അവര് അച്ചാച്ചനെ വിറകിന്റെ ഒരു കൂട്ടത്തിന്റെ നദിക്കു വച്ചു, തീ ആളിപടര്ന്നു, ഞാന് പേടിച്ചു കരഞ്ഞു കൊണ്ടു അമ്മയുടെ അടുത്തേക്ക് പോയി. അച്ചാച്ചനെ അവര് തിഇയില് ഇട്ടു , ആമയുടെ കണ്ണില് നിന്നു വെള്ളം വരുന്നതു ഞാന് കണ്ടു. കൊറേ നല്ലതെക്ക് എനിക്ക് ഉറക്കം ഇല്ലായിരുന്നു, രാത്രി പേടിച്ചു ഞെട്ടി ഉണരും ഞാന് കിടകയില് തന്നെ ആണെന്ന് ഉറപ്പു വരുത്തും. അടുത്തു കിടക്കുന്ന അമ്മയോട് പറയും, ഞാന് ഒരന്ഗുമ്പോ അച്ചാച്ചനെ കതിച്ചപോലെ എന്നെ കത്തിക്കോ അമ്മേ. അമ്മ എന്നെ ചേര്ത്തു പിടിച്ചു പറയും, മോന് പ്രാര്ത്ഥിച്ചു കിടന്നു ഒരങ്ങിക്കോ. മോനേ ആരും കത്തികില്ല. എന്നിട്ട് എന്നോട് ഇങ്ങനെ പറയാന് പറയും, ആലതോര് ഹനുമാനെ... പേടി സ്വപ്പനം കാട്ടരുതേ... പേടി സ്വപ്പനം കാട്ടിയാല്.. അങ്ങയുടെ പള്ളി വാല് കൊണ്ടു എന്നെ തട്ടി ഉണര്തനെ.
യ്യും
2009, ജനുവരി 2, വെള്ളിയാഴ്‌ച
കമ്പ്യൂട്ടര്‍ വല്കരണവും ഞാനും
ചായ കട രാവിലെ മുതല്‍ തുറന്നു മലതി വച്ചിട്ടുണ്ട് എന്ഖിലും ഒരു വായനോകി പോലും ആ വഴിക്ക് വരുകയോ ഒരു ചായ വാങ്ങി കഴിക്കയോ ചെയ്തില്ല. ഇങ്ങനെ പെട്ടിയില്‍ കമന്റ് വീഴാതെ ഇരുന്നാല്‍ ഞാന്‍ തുറന്നതിലും വേഗത്തില്‍ ഈ സഭ്രംബം അടച്ചു പൂട്ടി താകോല്‍ വീട്ടില് കൊണ്ടുപോകേണ്ടി വരും എന്ന് മനസിലാകിയപോള്‍ സഹായത്തിന്നു ഒരു ആളെ വച്ചിട്ട് ഇതു വരെ പറഞ്ഞു വിടാത്ത എന്റെ കമ്പനിയില്‍ പിന്നേം കോടന്‍ തീരുമാനിച്ചു. പക്ഷെ ആരെ പിടിച്ചു നിര്‍ത്തും, അതാണ് ചോദ്യം. വല്ലവനേം പിടിച്ചു നിര്‍ത്തിയാല്‍ പിന്നെ കട പോയിട്ട് ചായേടെ പിട്ട് പൊള്ളും കാണില്ല , പിന്നെ നാട്ടുകാര്‍ ചിലപോ എന്റെ പുറത്തു ചെണ്ട മേളം നടത്തും. അത് കൊണ്ടു പറ്റിയ ഒരാളെ കിട്ടുന്നത് വരെ ചായ കട രാത്രി മാത്രം മതി എന്ന് തീരുമാനിച്ചു. രാത്രിയകുമ്പോള്‍ ഉള്ളിലുള്ള വലയില്‍ (ഇന്റര്നെറ്റ്) മീന്‍ പിടിക്യാന്‍ വരുന്ന പയ്യന്‍ മാരോ, രാത്രി മുഴുവന്‍ കുത്തിയിരുന്ന് ചാറ്റാന്‍ വരുന്ന ചാത്തന്‍ മാരോ അല്ലെങ്കില്‍ വലയില്‍ ഊട്ടയുണ്ടാകി അതില്‍ കൂടെ മീന്‍ പിടിക്കുന്ന ഏതെങ്കിലും അവന്‍ മാര്‍ ഇവിടെ വന്നെകില്‍ ആയി പെട്ടിയില്‍ രണ്ടു കമന്റ് വീനെന്കില്‍ ആയി.
അങ്ങനെ പിറ്റേന്ന് അതിരാവിലെ വൈകി എഴുനേറ്റു ( രാത്രി ചായ കടയില്‍ അല്ലാരുന്നോ ) കുളിച്ചു കുട്ടപനായി ഓഫീസിലെക് വച്ചു പിടിച്ചു. സമയം നന്നേ ലേറ്റ് അയത്ങു കൊണ്ടു ഇന്നു ഫാസ്റ്റ് ബ്രേക്ക് ഇപ്പൊ ചെയണ്ടാന്നു വച്ചു ഓഫീസിലെ എത്തി. ഇന്നിനി ബ്രേക്ക് ഫാസ്റ്റും ലന്ച്ചും ഒന്നിച്ചാകാം ( ബ്രന്ച്ച് ). സമയം പത്തു കഴിഞ്ഞപോളെകും എന്റെ ഉള്ളു കത്തി തൊടങ്ങി, നേരെ കാന്റീനില്‍ പോയി ഒരു കാപ്പി കുടിച്ചു, വെറുതെ കിട്ടുന്നതല്ലേ ഒന്നും കൂടി എടുത്തു മോന്തിയിട്ട് സീറ്റില്‍ വന്നിരുന്നു. ഇനനാന്നെ എല്ലാ മഹന്‍ മാരും മഹതികളും ലീവ് എടുത്തു വീട്ടില്‍ പോയിരികുവ, ഞങ്ങള്‍ ആകെ കുറച്ചു പേരുമാത്രമെ ഉള്ളു. സമയം ഒന്നായപോളെകും ഞാന്‍ വീണ്ടും കാന്റീനില്‍ എത്തി. ബട്ട് നോ രക്ഷ, അര മണികൂര്‍ കൂടും തോറും ഞാന്‍ കാന്റീനില്‍ പോയി നോകുനുണ്ട് പക്ഷെ ലഞ്ചിന്റെ സെറ്റപ്പ് ഒന്നും കാണുന്നില്ല. പിന്നെ സെക്യൂരിറ്റി പറയുമ്പോള്‍ ആന്നു ഞാന്‍ കാര്യം അറിയുന്നത്. ഇന്നു കൂടുതല്‍ പേരു ലീവ് ആയതിനാല്‍ കാന്റീന്‍ ഇന്നു ഓഫ് ആന്നു എന്ന്. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ മെയില് ചെയുന്ന എച്ച് ആര്‍ എന്താ ഇതിന്‍ മെയില് ചെയഞ്ഞേ ആവോ. എച്ച് ആര്‍ ലെ എല്ലാ സാറും മാര്‍ക്കും നല്ലത് വരുത്തനെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു ഞാന്‍ ഓഫീസിന്റെ പുറത്തിറങ്ങി. ഇതിന്റെ ഏഴ് പോയിട്ട് പതിനല്ല് അയലകത് പോലും ഒരു ഹോട്ടല്‍ ഇല്ല. പിന്നെ ആകെ ഉള്ളത് ഒരു ബജി കടയാണ്, ബജി എങ്കില്‍ ബജി. ഞാന്‍ ഒരു പ്ലേറ്റ് ബജി വാങ്ങി കടകാരന്‍ തന്ന ഏതോ ഒരു കറി കൂടി അടിച്ചു. മോശം പറയരുതല്ലോ നല്ല ഒന്നാന്തരം ബജി. നാട്ടിലെ മുളക് വട പോലെ നല്ല സ്വാത്.
പണ്ടു കോളേജില്‍ പഠിക്കുന്ന സമയത്തു ഞാന്‍ സ്ഥിരമായി ബജി കഴിച്ചിരുന്നു, നല്ല വേരയ്ട്ടി ഉള്ള ബ്ജികള്‍ മുട്ട ബജി, മീറ്റ് ബജി, ബ്രാഡ് ബജി, ഒനിണ്‍ ബജി, വാഴക്യ ബജി, പൊട്ടറ്റോ ബജി എനിങ്ങനെ ഒരുപാടു തരം ബ്ജികള്‍. കോളേജിലെ അവസാന വര്ഷം ആയപോളെകും കൈയില്‍ കുറച്ചു ജോര്‍ജ് കുട്ടി വേണ്ണം, സ്വന്തമായി കുറച്ചു പണം കയില്‍ വേണം എന്നോകെ മനസ്സില്‍ തോനിയ പിന്നെ എന്താ ചെയ്യാ. അങ്ങനെ ഞാന്‍ ഒരു പാര്‍ട്ട് ടൈം ജോലി ട്രൈ ചെയ്തു തുടങ്ങി. അന്നേ ചായ കട തുടങ്ങിയാല്‍ മതിയാരുന്നു, എന്നാ ചെയാന തോന്നിയില്ല, തോന്നിയിരുന്നെ ഞാന്‍ ഇപ്പൊ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ എം ടി ആയേനെ.
കയില്‍ ഒരു ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ അസ്സേംബി എന്നും പറഞ്ഞു ഒരു സര്‍ട്ടിഫിക്കറ്റ് ഇരിപ്പുള്ള കാര്യം അപ്പോള്ളന്‍ കത്തിയത്. പിന്നെ ഒട്ടും അമാന്തിച്ചില്ല ഒറപ്പിച്ചു ഇതു തന്നെ പറ്റിയ പണി. ഫുള്‍ ടൈം വര്ക്ക് ഇല്ല ഓര്‍ഡര്‍ അനുസരിച്ച് വര്ക്ക് വീട്ടില്‍ ഇരുന്നു ചെയ്യാം. അന്ന് മുഴുവന്‍ ആരെകൊണ്ടോകെ കമ്പ്യൂട്ടര്‍ വാങ്ങി പിക്യാം എന്ന ചിന്ത ആയിരുന്നു. കോളേജിലെ പിള്ളേരോട് പറയണം, സിറ്റി യിലെ സൂപ്പര്‍ മാര്‍കെട്ടുകളില്‍ ഒന്നു കാന്‍വാസ് ചെയ്യണം, പിന്നെ അടുതുള വീടുകള്‍ , ചെറിയ കടകള്‍ എല്ലാം, ഹൊ അടുത്ത ഒരു വര്ഷം കൊണ്ടു എല്ലാ വീട്ടിലും ഒരു കമ്പ്യൂട്ടര്‍ എന്ന എന്റെ സ്വപ്നം ഓര്ത്തു ഞാന്‍ കുളിര് കൊണ്ടു.ഒത്താല്‍ ഒരു അന്ചെണം എങ്കിലും ഒരു മാസം അസംബ്ലി ചെയ്യണം. മാസം ചെലവു എല്ലാം കഴിഞ്ഞു ഒരു പതിനായിരം രൂപ സേവിങ്ങ്സ്. എന്റെ കര്‍ത്താവെ നീ എത്ര വലിയവന്‍. ഒരു ബൈക്ക് വാങ്ങണം, പിന്നെ കോളേജില്‍ പോകാന്‍ ബസിലെ ഇടികൊള്ളണ്ടല്ലോ, പിന്നെ കമ്പ്യൂട്ടര്‍ കൊണ്ടുപോകാനും മറ്റും എളുപം അതാണല്ലോ
ആദ്യത്തെ മാസം അഞ്ചു പോയിട്ട് ഒരണ്ണം പോലും ഓര്‍ഡര്‍ കിട്ടിയില്ല, പിന്നെ സമാധാനിച്ചു തുടകം അല്ലെ ആളുകള്‍ ഒക്കെ അറിയണ്ടേ, പിന്നെ നല്ല രിയ്തികു പരസ്യം കൊടുത്തു തുടങ്ങി. മനോരമയുടെ ഫ്രന്റ് പേജില്‍ വലിയ കൊള്ളത്തില്‍ കളര്‍ ഫോട്ടോ സഹിതം കൊടുക്കാന്‍ കയില്‍ കാശില്ലാത്ത തു കൊണ്ടു ഏറ്റവും ഫല പ്രദമായ മറ്റൊരു വഴി കണ്ടു പിടിച്ചു. മൌത്ത് ആട്സ് , കാണുന്നവരോടൊക്കെ നമുക്ക് കമ്പ്യൂട്ടര്‍ ബുസിന്നെസ്സ് ആണ് അണ്ണന് വേണമെകില്‍ എന്നോട് പറഞ്ഞ മതി. വലിയ കട കളില്‍ പോയ അവന്‍ മാര് പറ്റിര് കാണിക്കും. അങ്ങനെ പറഞ്ഞു പറഞ്ഞു ആളുകള്‍ എന്നെ കണ്ടാല്‍ ഇങ്ങോട്ട് പറഞ്ഞു തൊടങ്ങി, ഇപ്പൊ വേണ്ടടാ ... ഞാന്‍ ഒന്നു ആലോചിക്യട്ടെ ... അതോകെ വലിയ പണിയാട.. പക്ഷെ ഒടുവില്‍ ഒരു ഓര്‍ഡര്‍ കിട്ടി. ഞാന്‍ പറഞ്ഞ ദിവസം രാവിലെ തന്നെ പാര്‍ട്സ് വാങ്ങാന്‍ ഉള്ള അഡ്വാന്‍സ് മണി വാങ്ങാന്‍ അവിടെ ചെന്നപ്പോള്‍ ആണ് കാര്യത്തിന്റെ കിടപ് മനസിലായെ. കമ്പ്യൂട്ടര്‍ വാങ്ങുന്ന പുള്ളിക് അതിന്റെ ചുക്കും ചുണ്ണാമ്പും അറിയില്ല എന്നും. ഞാന്‍ ഏത് കോണ്‍ഫിഗറേഷന്‍ ആണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അങ്ങേനെഒന്നും ഇല്ല, ഇന്നലെ ടി വി ല് കണ്ടമാതിരി മതി വലിയ ടി വി പോലെ ഉള്ളത് വേണ്ണം എന്നും പറഞ്ഞു. എന്റെ കയില്‍ ഉണ്ടായിരുന്ന ഫയല്‍ ല് ഞാന്‍ എല്ലാ കമ്പനി കളുടെയും കോണ്‍ഫിഗറേഷന്‍ നും ഫോടോസും സൂഷിച്ചിരുന്നു, പുള്ളി കാരന്‍ കണ്ടത് കൊമ്പക് ന്റെ പതിനേഴു ഇന്ച്ചു മോണിറ്റര്‍ അന്ന് എന്ന് എനിക്ക് മനസിലായി. ഞാന്‍ അപ്പൊ തന്നെ ഓണ്‍ലൈന്‍ ല് വിളിച്ചു പതിനേഴു ഇന്ച്ചു മോണിറ്റര്‍ ഉണ്ട് എന്ന് ഉറപ് വരത്തി അപ്പൊ തന്നെ ബുക്ക് ചെയ്തു.കമ്പ്യൂട്ടര്‍ അസംബ്ലി ചെയ്തു പറഞ്ഞ ദിവസത്തില്‍ തന്നെ അത് ഡെലിവറി ചെയ്തു. ഇതു വരെ സ്മൂത്ത് ആയിരുന്ന കാര്യങ്ങള്‍ കൊഴയുന്ന തു പിന്നെയന്നു. അന്ന് രാത്രി പത്തു മണി ആയപോല്ലെകും പുള്ളികാരന്‍ എന്നെ വിളിച്ചു പറഞ്ഞു കമ്പ്യൂട്ടര്‍ വര്ക്ക് ചെയുനില്ല എന്ന്. ഞാന്‍ നാളെ വരാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ദിവസവും എനിക്ക് അവിടെ പോകേണ്ട സ്ഥിതി ആയി, ഓരോ ചെറിയ കാര്യത്തിനും എന്നെ വിളിക്കും, കമ്പ്യൂട്ടറില്‍ നിന്നും ബീപ് സൌണ്ട് വരുന്നു , കുറച്ചു നേരം കഴിഞ്ഞ സ്ക്രീനില്‍ ഒരു പന്ത് ഓടികളികും. വിളി കൂടി വന്നപോ ഞാന്‍ പറഞ്ഞു ചേട്ടാ ഒരു മാസത്തെ കമ്പ്യൂട്ടര്‍ ക്ലാസ്സ് ഉണ്ട് ഒന്നു പോകരുതോ എന്ന്, എവിടെ പോകാന്‍ ഇതു എന്നേം കൊണ്ടേ പോകു. ഇതിനിടയില്‍ ഞാന്‍ ഈ ബിസിനസ്സ് നിര്ത്തി, ആറു മാസം കൊണ്ടു ആകെ വിറ്റത് ഒരു കമ്പ്യൂട്ടര്‍ അതും ഇങ്ങനെ. എന്റെ നാടിന്റെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ വല്കരണം എന്ന സ്വപ്നം ഞാന്‍ അങ്ങനെ എന്നെന്നെകും ആയി ഉപേക്ഷിച്ചു . അതിന് വേറെ ഒരു കാരണം കൂടിയുണ്ട് എനിക്ക് ആ സമയത്തു ഒരു സോഫ്റ്റ് വരെ കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി കിട്ടി. കോളേജ് കഴിഞ്ഞു ആറു മുതല്‍ രാത്രി പത്തു മണി വരെ, സ്വസ്ഥം മാസം മൂവായിരം രൂപ സമ്പളം ഞാന്‍ ഹാപ്പി. ഇവിടെ നിന്നു രാത്രി മടങ്ങുമ്പോള്‍ ആന്ന് ഞാന്‍ പറഞ്ഞ ബജി ഫെസ്റ്റ്. രാത്രി ചാറ്റല്‍ മഴയത്ത് എണ്ണയില്‍ നിന്നും ചൂടോടെ കോരിയെടുത്ത ആ ബജി യുടെ സ്വാത് . ഹൊ എത്ര മനോഹരം വീണ്ടും അത് പോലെ ഒരു ബജി കടയില്‍ നിന്നു ബജി കഴിച്ചു ഇറങ്ങുമ്പോള്‍ എന്റെ മനസ് ഇന്നലെകളെ തിരയുകയായിരുന്നു.
തുടകം ഇങ്ങനെ
എന്റെ പേരു ഉണ്ണി, ഞാന്‍ കുറച്ചു കാലം മുമ്പു വരെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. സാമ്പത്തീക മാധ്യം വന്നു തലക്ക് അടിച്ച് കമ്പനി ശബളം ഇന്നു തരാം നാളെ തരം എന്ന് പറഞ്ഞു നീട്ടി. ഒടുക്കം ശമ്പളവും ഇല്ല ജോലിയും ഇല്ല എന്ന സ്ഥിതിയായി പിന്നെ ഞാന്‍ കരുതി വല്ല ബിസിനസ്സും ചെയ്തു ജീവിക്ക്യാം യെന്ന് ... പക്ഷെ എന്ത് ബിസിനസ്സ് ചെയ്യും? എനിക്ക് ആകെ അറിയാവുന്നതു കുറച്ചു ജാവ മാത്രമാണ് . അങ്ങനെ ജാവ വച്ച് തലയില്‍ ഒരു ഗൂഗിള്‍ സേര്ച്ച് കൊടുത്തുനോക്കി, ന്താണ്ടേ വരുന്നു ജാവ , ചായ പിന്നെ ഒരു ചായ കപ്പ്. അപ്പൊ തന്നെ ഞാന്‍ ആ വലിയ തീരുമാനം എടുകുകയായിരുന്നു ഒരു ചായ കട തുടങ്ങാം.
ഒരു മലയാളി ആയ ഞാന്‍ ചായ കട അല്ലാതെ എന്ത് ബിസിനസ്സ് ആണു ചെയുക? അല്ലേലും ചായ കട മലയാളിക്ക് പറ്റിയ പണി തന്നെയന്ന് പണ്ടേ തെളിയിച്ച്തിട്ടുല്ലതലേ. ചെന്നയിലും ബാഗ്ലളൂരും ഒക്കെ എത്ര മലയാളി ചേട്ടന്‍മാരാ ചായകട നടത്തുന്നത് അപ്പൊ പിന്നെ എനിക്കും ഒരണ്ണം ഈ ഹൈദരാബാദില്‍ തുടങ്ങിയാല്‍ എന്താ. നല്ലവരായ എല്ലാ നാട്ടുകാരെയും എന്റെ ഈ കൊച്ചു ചായ കടയിലേക്കു ക്ഷണിക്കുന്നു. ആരും തന്നെ കടം പറഞ്ഞു എന്റെ ഈ കട പൂട്ടിക്യാതെ തരാനുള്ള കമന്റ്സ് അപ്പപ്പോ തന്നു ഇതു ഒരു വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആകി മാറ്റിതരണേയെന്നു താണു വീണു കിടന്ന് അപേക്ഷിക്കുന്നു.
ഞാന്‍ അധികം പറഞ്ഞു നിങ്ങളെ കത്തി വയ്കുനില്ല. എന്റെ ഈ ചായ കട യുടെ ഉള്‍ഘാടനതിന്നു (വായില്‍ കൊള്ളാത്ത വാകൊക്കെ ആര് കണ്ടു പിടിച്ചോ ആവോ. ) ഇവിടെ എതിച്ചേര്‍ന്നിട്ടുള്ള നമ്മുടെ പ്രിയന്ഖരനായ ഭഷ്യ മന്ത്രിയെ ഞാന്‍ ആക്രമണ്ണം നടത്താന്‍... ക്ഷമിക്ക്യണം, ആ കര്‍മം നടത്താന്‍ വേയ്ധിയിലെകു ക്ഷണിക്കുന്നു.
ആരും ഭഹളം വയ്ക്ക്യരുത് എല്ലാവര്ക്കും ഒരു ഉപ്പ് സോഡാ യും ബണും ഫ്രീ ആയി നല്കുന്നതാണ്ണ്.
~~~~~~~~~~~~~~~~~~
ജാവയില്‍ പണ്ടാരമടങ്ങിക്കൊണ്ടിരിക്കുബോള്‍ ഒരു മോഹം, എന്താ ഒരു ബ്ലോഗ്ഗര്‍ ആകണം. അടങ്ങാത്ത മോഹവും ആയിചെന്നു കയറിയത്തു ഒരു സിംഹത്തിന്റെ കൂട്ടില്‍ അതിനെ കെട്ടിയിട്ടിരുന്നത് കൊണ്ടു ഞാന്‍ കഷിട്ടിച്ചു രക്ഷപെട്ടു. പാതി ജീവനും പാതി മോഹവും ആയീ ഓടിയ ഓട്ടം അവസാനിച്ചത് സാക്ഷാല്‍ ബെര്‍ളിയുടെ മുന്നില്‍, പുളികാരന്‍ നല്ല ഫിറ്റാ എന്താ സാധനം നല്ല ഒന്നാധരം നര്‍ങണ്ടി ചാരായം. ആവശ്യം പറഞ്ഞപ്പോള്‍ ദക്ഷിണ വയ്ക്ക്യാന്‍ പറഞ്ഞു , ഈ ജാവ കോടുന്നവന്റെ കീശയില്‍ ക്രെഡിറ്റ് കാറ്ഡ് അല്ലാതെ വേറെ എന്ത്, ഒരു വണ്ടിചെക്കെഴ്തി കയ്യില്‍ പിടിപ്പിക്ക്യന്‍ നോക്കി. പറ്റിക്ക്യാന്‍ നോകാതെ വേകം കാശ് എടുക്ട അല്ലെ സ്ഥലം വിടുക എന്ന് ബെര്‍ളി അലറി. അരവിന്തനെ മനസ്സില്‍ ധ്യാനിച്ച് പുള്ളികാരന്റെ കയില്‍ നിന്നു അടിച്ചു മാറ്റിയ മൊത്തം ചില്ലറയും കൊടകപുരാണം രാഗത്തില്‍ ഒരു അലക്ക് വച്ച് കൊടുത്തു, അലക്കു പൊടിത്തീരും മുബ്ബെ സന്തോഷം കൊണ്ടാണോ എന്നറിയില്ല പുള്ളികാരന്‍ എന്നെ പൊക്കിയെടുത് നിലത്തു ഒരടിയാ. പിന്നെ രണ്ടാഴ്ച്ച സര്‍കാര്‍ ഹോസ്പിറ്റലില്‍ സുന്ദരിമാരായ സിസ്റ്റര്‍ മാരുടെ ഒപ്പം സുഖവാസം.
ആശുപത്രിയില്‍ കിടക്കുംബോളും ബ്ലോഗറാകണം ബ്ലോഗ്ഗറാകണം എന്നു മനസില്‍ നിന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു, ഒടുങ്ങാത്ത ആക്രാന്തം ഒരു ദിവസം അണപൊട്ടിയൊഴുകി. അങ്ങനെ ഞാനെ എന്റെ യാത്ര പുറപ്പെട്ടു " ബ്ലോഗ്ഗറോം കി യാത്ര കബി കഥം നഹിം ഹോ ജാതാഹെ...". ബാഗ്രോണ്ട് മ്യൂസിക്ക് " മച്ചകത്തംമ്മയെ കാല്‍ തൊട്ട് വന്ദിച്ച് മകനേ തുടങ്ങു നിന്‍ യാത്രാ.....". ആ യാത്ര എന്തിനായിരുന്നു എന്നല്ലെ നിങ്ങള്‍ ഇപ്പൊ ആലോചിക്കുന്നതു, ബ്ലോഗിങ്ങിന്റെ കുലപതിയായ മനു ജി യെ കാണാന്‍ കണ്ട് കാര്യം പറയാന്‍. ചുമ്മാ പറഞ്ഞിട്ട് നടനില്ലേ പത്തു രൂപാ കൈകൂലി കൊടുത്തെങ്കിലും കാര്യം നടത്താന്‍.
കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതിനു മനു ജി എന്നെ വിജിലന്‍സ് കാരെ കൊണ്ടു പിടിപ്പിക്ക്യാന്‍ നോക്കും എന്നു ഞാന്‍ ഒട്ടും വിചാരിചില്ല. ആ ബ്ലോഗ്ഗില്‍ എന്നെ പറ്റി നാലു ചീത്ത എഴുതിയിരുന്നേ പിന്നേം കുഴപ്പമില്ലായിരുന്നു. ഇതു ഇപ്പൊ ഇവന്‍ മാര്‍ക്ക് എല്ലാം കൂടി കൈക്കൂലി കൊടുത്ത് എന്റെ കുടുംബം വഴിയതാരം ആവില്ലേ...
നഷ്ടബോദവും നിരാശയും മനസിനെ കീഴ്പെടുത്തും ബോള്‍ മദ്യമാണ് ഏറ്റവും നല്ല ഔഷധം എന്ന് ആരോ പറഞ്ഞിട്ടുണ്ട്, അടുത്തു കണ്ട ബാറില്‍ കയറി അടിക്ക്യാന്‍ തീരുമാനിച്ചു. നാലാമത്തെ ഗ്ലാസില്‍ ഐസ് വിണപോ അവന്‍ എത്തി ആറാം തബ്ബുരാന്‍, ബ്ലോഗുകളുടെ തബ്ബുരാനായ പോങ്ങുമ്മൂടന്‍ " ശഭോ... മഹാദേവാ... ". എന്റെ ആഗ്രഹം ഇത്തിരി അത്യാഗ്രഹം തന്നെ ആണേലും അതു നടത്തി തരാം എന്നു പുള്ളിക്കാരന്‍ ഏറ്റു. അങ്ങനെ എനിക്കും ഒരു ബ്ലോഗ്ഗായി.
അങ്ങനെ എന്റെ ബ്ലോഗ് പരമ്പര ദെവന്ങളെ , പതോംഭതാമത്തെ അടവും പഠിപിച്ചു തന്ന എന്റെ ഗുരുകള്‍ മാരായ മനു ജി , വിശാലന്‍ അവറകള്‍ , ബെര്‍ളി അവറകള്‍ , ബഹു മാന്യനായ പോങ്ങുമ്മൂടന്‍ അവറകള്‍ എനിങ്ങന്നെ എല്ലാവരെയും മനസ്സില്‍ കണ്ടു എന്റെ ബ്ലോഗിന്റെ ഇനോഗുരഷന്‍ പരുപാടി ഞാന്‍ തന്നെ അങ്ങട്ട് നടത്തുവാട്ടോ..